ചെന്നൈ: ജി.എസ്.ടി നടപ്പാക്കിയതിലൂടെ നികുതിയിൽ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട്ടിൽ തിയേറ്റർ ഉടമകൾ സമരത്തിലേക്ക്. ജൂലൈ മൂന്ന് മുതൽ അനിശ്ചിതകാലത്തേക്ക് തിയേറ്ററുകൾ അടച്ചിടാനാണ് ഉടമകൾ തീരുമാനിച്ചത്. ശനിയാഴ്ചയാണ് ജി.എസ്.ടി നലവിൽ വന്നത്.
സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ വ്യക്തത നൽകണം. അതിനാൽ തിങ്കളാഴ്ച മുതൽ തിയേറ്ററുകൾ അടച്ചിടുമെന്ന് തമിഴ്നാട് ഫിലിം ചേംബർ ഒാഫ് കൊമേഴ്സ് പ്രസിഡന്‍റ് അഭിരാമി രാമനാഥൻ പ്രതികരിച്ചു.
വിനോദ നികുതി കൂടി ചേരുമ്പോൾ തിയേറ്ററുടമകൾ 53 ശതമാനം നികുതി നൽകേണ്ടി വരും. തിയേറ്ററുമായി അനുബന്ധിച്ച് ജോലി ചെയ്യുന്ന 10 ലക്ഷത്തിലധികം പേരെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും അഭിരാമി രാമനാഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.