ഭരണകൂടം നുണകളിലൂടെ മായിക്കാൻ ശ്രമിക്കുന്ന കറകളെ സധൈര്യം വെല്ലുവിളിക്കുന്ന ഹ്രസ്വ ചിത്രമാണ് ദ അൺബിയറബിൾ ബീയിംഗ് ഓഫ് ലൈറ്റ്നസ് . ബഹുതല ആഖ്യാനത്തിലൂടെസംവിധായകൻ രാമചന്ദ്ര ചിത്രത്തെ മുന്നോട്ടു കൊണ്ടു പോകുന്നു. ശരിക്കും വിഡിയോ സങ്കേതത്തിെൻറ അർത്ഥപൂർണമായ ഉപയോഗം ഈ ചിത്രത്തെ വ്യത്യസ്‌തമാക്കുന്നു.
രോഹിത് വെമുലയുടെ ആത്മഹത്യ ഇന്ത്യ ഒട്ടാകെ ഉയർത്തിയ പ്രക്ഷോഭങ്ങൾ ഒട്ടൊന്നൊടുങ്ങിയ ശേഷം ഒരു സിനിമ ശിൽപശാലക്കായി ഹൈദരാബാദ് യുണിവേഴ്സിറ്റിയിലേക്ക് യാത്ര ചെയ്യുന്ന സംവിധായകെൻറ കണ്ണിലൂടെ കാണുന്ന സബ്ജക്റ്റീവ് ഷോട്ടിലൂടെയാണ് ചിത്രത്തിെൻറ പ്രാരംഭ ദൃശ്യങ്ങൾ.
ശാസ്ത്രം ഇഷ്ടപ്പെട്ട, കാൾ സാഗനെ പോലാകണം എന്നാഗ്രഹിച്ച, ഒരു ചെറുപ്പക്കാരെൻറ ജീവിതമന്വേഷിച്ചു പോകുന്ന മനസ്സ്... സ്ക്രീനിൽ വിമാനചിറകിെൻറ സാന്നിധ്യം... പശ്ചാത്തലത്തിൽ മണ്ണിൽ നിന്ന് ഉയർന്ന് ആകാശത്തു നിന്ന് കാണുന്ന ഭൂമി
പാക്കിസ്ഥാനി വിപ്ലവ കവി ഫൈസ് അഹമ്മദ് ഫൈസിന്റെ വരികൾ...
‘Dedicated to this day and to this sorrow...
To this sorrow that that stands devoid of lifes splendor..
To the forest of dying leaves..
To the forest of dying leaves that my country is...
To the cluster of pain that my country is....’
ഹൈദരാബാദ് യുണിവേഴ്സിറ്റിയിലെ 13 ഓളം കുട്ടികൾ ക്യാമറയേന്തി ക്യാമ്പസിെൻറ ആത്മാവിനെ പകർത്തിയ യാഥാർത്ഥ ദൃശ്യങ്ങളും ആ ചിത്രീകരണത്തിെൻറ വിശദാംശങ്ങൾ അവർ തന്നെ റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നിടത്ത് ഈ ചിത്രത്തിലെ മറ്റൊരു ആഖ്യാന തലം തുടങ്ങുന്നു. ഈ റിപ്പോർട്ടിംഗ് ദൃശ്യങ്ങളിലധികവും അലസമായ് വലിച്ചെറിയപ്പെട്ട ക്യാമറകളുടെ നോട്ടമാണ്. അവയിൽ ആവർത്തിച്ചു വരുന്നത് സീലിംഗ് ഫാനുകളുടെ ചിത്രവും. ആവർത്തിച്ചുള്ള ഓരോ കാഴ്ചയിലും പിടഞ്ഞൊടുങ്ങിയ ഒരു ജീവെൻറ ഓർമയുണർത്തുന്നു ഈ സീലിംഗ് ഫാനുകൾ.
ഒരാളുടേയും മുഖമില്ലാതെ, കപടാഭിനയമില്ലാതെയാണ് ഈ റിപ്പോർട്ടിംഗ്. ഈ ചിത്രത്തിലുടനീളം ഒരു കൂട്ടം മനുഷ്യരാണ്. വ്യക്തിത്വങ്ങളെ വേർതിരിച്ചു കാണിക്കുന്നേയില്ല.
രോഹിതിന്റെ മരണശേഷമുള്ള കാമ്പസും അയാളുടെ അവസാന കത്തിലെ വാചകങ്ങളുടെ പ്രസക്തി ഓർമിപ്പിക്കുന്നു.
‘‘our feelings are constructed.our love is constructed. our beliefs coloured....... value of a man was reduced to his immediate identity and nearest possibility to a vote..to a number..to a thing..
Never was man treated as mind
As a glorious things made up of stardust..’’
‘നായക് നഹി ഖൽനായക് ഹൂ മേ..’ എന്ന പാട്ട് കേട്ടതായി ഒരു കുട്ടി റിപ്പോർട്ട് ചെയ്യുന്നത്, അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു നായയെ മറ്റൊരാൾ ശ്രദ്ധിക്കുന്നത്, പൊട്ടിച്ചിരിച്ചും സെൽഫി, സിഗരറ്റ്, പ്രണയം, സംഗീതം തുടങ്ങിയ കാമ്പസ് ക്ലീഷേകളിൽ മുഴുകിയും ജീവിതം തുടരുന്ന മറ്റു ചിലർ, ഇങ്ങനെ എല്ലാ ദൃശ്യങ്ങളും ഈ റിപ്പോർട്ടിംഗ് ആക്ച്വലിറ്റിയിൽ വരുന്നു എന്നതാണ് ഈ ഹ്രസ്വ ചിത്രത്തിന്റെ നേര്.
31 മിനിറ്റു കഴിയുമ്പോൾ രോഹിതിെൻറ നീതിക്കായി വിദ്യാർത്ഥികൾ നടത്തുന്ന രാഷ്ട്രീയ പോരാട്ടത്തിെൻറ കരുത്തുറ്റ ദൃശ്യങ്ങളെത്തുന്നു. എ.ബി.വി.പിക്കും ബി.ജെ.പിക്കും എതിരായുള്ള കുറ്റപത്രമായി മാറുന്നു ഈ ദൃശ്യങ്ങൾ. ജെ.എൻ.യു വിദ്യാർത്ഥി നേതാവ് കനയ്യയുടെ നിലപാടുകളും ഭരണകൂടം വിദ്യാർത്ഥി സമൂഹത്തെ ഒന്നടങ്കം രാജ്യദ്രോഹികളാക്കാൻ ശ്രമിക്കുന്നതിനെതിരെ പ്രതികരിക്കുന്ന യുവതയുടെ ഊർജവമുണ്ട് ഈ ചിത്രീകരണ ഖണ്ഡങ്ങളിൽ.
രോഹിത് ദലിതനല്ല എന്നും അയാളെ ആത്മഹത്യയിലേക്ക് നയിച്ചത് മാനസികമായ തകർച്ചയാണെന്നും മറ്റും പറഞ്ഞു നിസ്സാരവത്കരിക്കാൻ ശ്രമിച്ച അധികാര കേന്ദ്രങ്ങൾക്കെതിരെയുള്ള പ്രതികരണ കുറിപ്പുകളാണ് ഈ ചിത്രത്തിലെ മറ്റൊരു ആഖ്യാന തലം..
കറുപ്പിൽ മഞ്ഞ അക്ഷരങ്ങളിൽ രോഹിതിന്റെ വംശവൃക്ഷം ദളിത് സ്വത്വം, ചൂഷണ ജീവിതം പറഞ്ഞു തരുന്നു സംവിധായകൻ. രോഹിത്
ജനിക്കുന്നതിനും 18 വർഷം മുമ്പാണ് അയാളുടെ വിധിയിലെ നിർണായക ദിനം. 1971 ൽ ഒരു നട്ടുച്ചയ്ക്ക് കൂട്ടുകാരുടെ കൂടെ കളിച്ചു നടക്കുന്ന രാധിക എന്ന പെൺകുട്ടിയെ കണ്ട അഞ്ജാനി എന്ന സ്ത്രീ ആ കുട്ടിയെ അവരുടെ മാതാപിതാക്കളിൽ നിന്ന് ചോദിച്ചു മേടിക്കുകയായിരുന്നു. റെയിൽവേയിലെ കൂലിപ്പണിക്കുവന്ന ദലിത് ദമ്പതികൾ അങ്ങനെ ആ കുഞ്ഞിനെ നൽകി. അവരുടെ ഗതികേടായിരിക്കണം ആ കുഞ്ഞിനെ അവർക്ക് നൽകാൻ കാരണമായത്.
അവൾ വളർന്നപ്പോൾ രാധികയുടെ ജാതി മറച്ചു വച്ചു മണികുമാറിന് കല്യാണം കഴിച്ചു കൊടുത്തു. പതിയെ അയാൾ ഭാര്യയുടെ ജാതി മനസ്സിലാക്കി. വഴക്കായി. ജീവിതം നരകതുല്യമായപ്പോൾ അഞ്ജാനി അവരെ കൂട്ടികൊണ്ടു പോയി. ഈ ദാരിദ്യത്തിൽ നിന്നാണ് രോഹിത് പി.എച്ച്ഡി വരെ പഠിച്ചുകയറിയത്. സഹോദരൻ രാജു വെമുലയും പണമില്ലാത്തതിെൻറ പേരിൽ സഹനങ്ങളിൽ ഉരുകി.
എ.ബി.വി.പിയുമായുണ്ടായ രാഷ്ടീയ വൈരുധ്യം തന്നെ ബാധിക്കുമെന്നും തെൻറ പി.എച്ച്.ഡി പൂർത്തിയാക്കാൻ അവർ സമ്മതിക്കില്ല എന്നുമുള്ള ഭീതി രോഹിതിനെ കടുംകൈയ്യിലേക്ക് നയിച്ചു എന്ന വാസ്തവം ഇവിടെ പറഞ്ഞുവെക്കുന്നു. ചിത്രത്തിലെ ഏറ്റവും വൈകാരിക തലം രോഹിതിന്റെ അവസാനത്തെ കത്താണ്. മംഗലാപുരത്തെ ഒരുഷോപ്പിംഗ് മാളിലെ ആൾക്കൂട്ടത്തിനിടയിലിരുന്ന് കൊണ്ട് നടൻ സൗമേഷ് ബങ്കാരെ
ആ അവസാന അക്ഷരങ്ങൾ വായിക്കുകയാണ്. എെന്നന്നേക്കുമായി ഇന്ത്യയുടെ ചരിത്രത്തിലെഴുതപ്പെട്ട ആത്മഹത്യാ കുറിപ്പ്.
ഈ ഡോക്യുമെൻററിയിലുടനീളം മുറിഞ്ഞ് മുറിഞ്ഞ് രോഹിതിെൻറ വരികൾ കടന്നു വരുന്നു.
തല തിരിഞ്ഞ ലോകത്തിെൻറ വീക്ഷണം പോലെ ക്യാമറ ചെരിച്ചു വച്ചിരിക്കുന്നു ഈ വായനയുടെ നേരം. ശ്വാസം ഗ്ലാസിൽ പതിയും പോലെ തെളിഞ്ഞും മങ്ങിയും അവ്യക്തതയോടെ സൗമേഷിെൻറ രൂപം. പക്ഷേ, വ്യക്തതയോടെ ശബ്ദം.
15% ശതമാനം മനുഷ്യർ 50% സമ്പത്ത് കൈകാര്യം ചെയ്യുന്ന രാജ്യമാണ് ഇന്ത്യ എന്ന് സംവിധായകൻ രാമചന്ദ്ര പി.എൻ പറഞ്ഞു വെക്കുന്നുണ്ട്.
സാമ്പത്തിക അസന്തുലിതാവസ്ഥയും ജാതീയമായ ഇകഴ്ത്തലും രാഷ്ടീയവൈരാഗ്യത്തോടെയുള്ള പകപോക്കലും ഒരു ചെറുപ്പക്കാരെൻറ ജീവിതം കവർന്നു. അസത്യങ്ങൾ കൊണ്ട് ആ ചോരപ്പാട് കഴുകിക്കളയാനാവില്ല. ഒരു നിരോധനത്തിനും ഓർമകളെ നേരിടാനാവില്ല. രോഹിതിെൻറ ഓർമ തന്നെ കലാപമെന്നറിയുന്നവരാണ് ഈ ചിത്രത്തെ പ്രദർശനശാലകളിൽ നിന്ന് വിലക്കാൻ ശ്രമിക്കുന്നത്.
അവസാനത്തിൽ ആകാശത്തേക്ക് പറന്നുയരുന്ന വിമാനം രോഹിതിെൻറ സ്വപ്‌നങ്ങൾ തന്നെയാണ്.
And the time is left, everyone around had this unbearable being of lightnesട- thats frozen ghosts...
നിശബ്തയിൽ മേഘങ്ങൾക്കു മേലെ പറക്കുന്ന വിമാനക്കാഴ്ച ഓർമിപ്പിക്കുന്നത് രോഹിത് വെമുലയുടെ വാക്കുകൾ തന്നെ ‘from Shadow to Stars...’
ഡോക്യുമെൻററി എന്ന നിലയിൽ വേറിട്ട ആഖ്യാനശൈലി പരീക്ഷിക്കുന്നുണ്ട് ഈ ചിത്രത്തിൽ. ഒപ്പം ആത്മാഹൂതിയെ ഗൃഹാതുര വിഷാദം കൊണ്ട് പൈങ്കിളിയാക്കുന്നുമില്ല. വാസ്തവങ്ങളെ വാസ്തവങ്ങളായി അവതരിപ്പിക്കുന്നു. കാണുന്ന കാഴ്ചയിലും കേൾക്കുന്ന വാക്കിലും നേര് കാണാവുന്ന രേഖാചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.