?????? ????????????????????? ????????? ???? ?????????????? ???????????? ??????? ??????? ???????????????.

മാന്‍ഹോളിനും സംവിധായികക്കും അംഗീകാരം

തിരുവനന്തപുരം: നഗരജീവിതത്തിന്‍െറ ഉച്ചിഷ്ടം നീക്കുന്ന വിഭാഗങ്ങളുടെ നിശ്ശബ്ദവിലാപങ്ങള്‍ തിരശ്ശീലക്ക് മുന്നിലത്തെിച്ച മാന്‍ഹോളിനും സംവിധായിക വിധു വിന്‍സെന്‍റിനും 21ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇരട്ടത്തിളക്കം. മികച്ച മലയാളസിനിമക്കുള്ള ഫിപ്രെസി അവാര്‍ഡും നവാഗതസംവിധായികക്കുള്ള രജതചകോരവുമാണ് സിനിമയെ തേടിയത്തെിയത്.

‘മാധ്യമം’ ദിനപത്രത്തിലൂടെയാണ് കൊല്ലം നഗരത്തില്‍ താമസിക്കുന്ന ചക്ളിയാര്‍സമുദായത്തിന്‍െറ ജീവിതം ആദ്യമായി പുറംലോകമറിഞ്ഞത്. പിന്നീട് മീഡിയവണ്‍ ചാനലിലെ വാര്‍ത്താധിഷ്ഠിത പരിപാടിയായ ട്രൂത്ത് ഇന്‍സൈഡില്‍ ‘വൃത്തിയുടെ ജാതി’ എന്ന തലക്കെട്ടില്‍ വിധു വിന്‍സെന്‍റ് തയാറാക്കിയ ഡോക്യുമെന്‍ററി പ്രേക്ഷകപ്രീതി നേടി.

‘‘സ്വന്തം നാട്ടില്‍നിന്ന് അടര്‍ത്തി, മറ്റൊരു ദേശം അടിയാളരാക്കിയ ജനതയുടെ ഇപ്പോഴും തുടരുന്ന ഇരുണ്ടചരിത്രമാണ് മാന്‍ഹോള്‍ ലോകത്തോട് പറഞ്ഞത്. വൃത്തിയായി നടന്നിട്ടും അവരെ കാണുമ്പോള്‍ സമൂഹം അറിയാതെ മൂക്കുപൊത്തി-സിനിമയിലൂടെ വിധു പറയുന്നു.  ചക്ളിയാര്‍ സമുദായത്തിലെ മൂന്നാംതലമുറയിലെ പ്ളസ് ടുകാരിയാണ് ശാലിനി (രേണുസുന്ദര്‍). 

കൂട്ടുകാരെ തെറ്റിദ്ധരിപ്പിക്കാന്‍ വീട്ടിനടുത്ത് ഇറങ്ങാതെ രണ്ട് സ്റ്റോപ് മാറി ബസിറങ്ങി തിരികെ വീട്ടിലേക്ക് നടക്കുകയാണ് ശാലിനി. എന്നാല്‍, അച്ഛന്‍െറ മാലിന്യക്കുഴിയിലെ മരണം പത്രവാര്‍ത്തയിലൂടെ അറിയുന്നതോടെ അവളുടെ ജീവിതം താളംതെറ്റുന്നു. അവളുടെ പാത്രത്തില്‍നിന്ന് ഉച്ചഭക്ഷണം പങ്കിട്ടവര്‍ക്ക് പിന്നീട് അവള്‍ കൊണ്ടുവരുന്ന ഭക്ഷണം വര്‍ജ്യമാകുന്നു. അവിടെനിന്ന് ശാലിനിയുടെ പോരാട്ടം തുടങ്ങുകയാണ്. ഉമേഷ് ഓമനക്കുട്ടന്‍േറതാണ് ചിത്രത്തിന്‍െറ തിരക്കഥ.  

 

Tags:    
News Summary - vidhu vincent film manhole get award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.