ന്യൂഡൽഹി: ന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറണമെന്ന് ഇന്ത്യക്ക് തെൻറ രാജ്യം കാണി ച്ചുതരുമെന്ന പാക് പ്രധാനമന്ത്രി ഇംറാൻ ഖാെൻറ പ്രസ്താവനക്കെതിരെ നടൻ നസീറുദ്ദീൻ ഷാ. പാക് പ്രധാനമന്ത്രി സ്വന്തം രാജ്യത്തെ കാര്യങ്ങൾ നോക്കിയാൽ മതിയെന്ന് അദ്ദേഹം പറ ഞ്ഞു. തെൻറ മക്കളെക്കുറിച്ചോർത്ത് ആശങ്കയുണ്ടെന്നും നാളെ അവരെ ആൾക്കൂട്ടം വളഞ്ഞ് ഹി ന്ദുവാണോ മുസ്ലിമാണോ എന്നു ചോദിച്ചാൽ അവർക്ക് മറുപടിയുണ്ടാവില്ലെന്നുമുള്ള നസീറുദ്ദീൻ ഷായുടെ പരാമർശം വിവാദമായിരുന്നു.
ഒരു പൊലീസുകാരൻ കൊല്ലപ്പെടുന്നതിനേക്കാൾ പ്രാധാന്യം പശു ചാകുന്നതിന് ലഭിക്കുന്ന അവസ്ഥയാണ് രാജ്യത്ത് പലയിടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെ തീവ്ര ഹിന്ദുത്വവാദികൾ നസീറുദ്ദീൻ ഷാക്കെതിരെ സമൂഹമാധ്യമങ്ങളിൽ ആക്രമണം നടത്തിയിരുന്നു. തന്നെ ബാധിക്കാത്ത വിഷയങ്ങളിൽ ഇംറാൻ ഖാൻ ഇടപെടേണ്ട കാര്യമില്ലെന്ന് നസീറുദ്ദീൻ ഷാ പറഞ്ഞു.
ഇന്ത്യയിൽ 70 വർഷമായി ജനാധിപത്യം നിലനിൽക്കുന്നുണ്ട്. രാജ്യത്തെ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കണമെന്ന് ഞങ്ങൾക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ പോലും ന്യൂനപക്ഷങ്ങളെ സ്വന്തം പൗരന്മാരെ പോലെ പരിഗണിക്കുന്നില്ലെന്ന് ഇംറാൻ ഖാൻ പറഞ്ഞിരുന്നു. പാകിസ്താനിലെ മതന്യൂനപക്ഷങ്ങൾക്ക് അവകാശങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സർക്കാർ നടപടിയെടുത്തുവരികയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ദുർബലർക്ക് നീതി നിഷേധിക്കപ്പെടുന്നത് കലാപത്തിലേക്ക് നയിക്കും. ബംഗ്ലാദേശ് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രതിഷേധം കാരണം അജ്മീർ സാഹിത്യ ഫെസ്റ്റിവൽ സംഘാടകർ നസീറുദ്ദീൻ ഷായുടെ സെഷൻ റദ്ദാക്കിയത് നിർഭാഗ്യകരമായെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. പരിപാടി സമാധാനപരമായി നടത്താൻ സർക്കാർ സജ്ജമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.