കോഴിക്കോട്: 2005ലെ ഹിറ്റ് സിനിമയായ ‘ബസ് കണ്ടക്ടറി’ല്‍ മമ്മൂട്ടി അവതരിപ്പിച്ച കുഞ്ഞാക്കയെ ടി.എ റസാഖ് എന്ന തിരക്കഥാകൃത്ത് കണ്ടത്തെിയത് സ്വന്തം ജീവിത പരിസരത്തുനിന്നായിരുന്നു. കെ.എസ്.ആര്‍.ടി.സിയില്‍ ക്ളര്‍ക്കായി ജോലി ചെയ്ത റസാഖിന് ബസും അതിലെ ജീവിതവും ചിരപരിചിതമായിരുന്നല്ളോ. സിനിമയില്‍ സജീവമായതോടെ ആ ജോലി ഉപേക്ഷിക്കുകയായിരുന്നു. ഇടക്കാലത്ത് ‘വര’ എന്ന പേരില്‍ പ്രസിദ്ധീകരണവും നടത്തിയിരുന്നു.
റസാഖ് കഥാപാത്രങ്ങളെ കണ്ടെടുത്തതെല്ലാം അനുഭവത്തിന്‍െറ സ്വന്തം ചുറ്റുവട്ടങ്ങളില്‍നിന്നായിരുന്നു. വിഷ്ണുലോകം, ഘോഷയാത്ര, കാണാക്കിനാവ്, പെരുമഴക്കാലം, എന്‍െറ ശ്രീക്കുട്ടിക്ക്, നാടോടി, അനശ്വരം, ഗസല്‍, ഭൂമിഗീതം, സ്നേഹം, താലോലം, സാഫല്യം, വാല്‍ക്കണ്ണാടി, മാറാത്ത നാട്, വേഷം, രാപ്പകല്‍, പരുന്ത്, മായാ ബസാര്‍, പെണ്‍പട്ടണം, സൈഗാള്‍ പാടുകയാണ് തുടങ്ങിയ പ്രധാന ചിത്രങ്ങളെല്ലാം ഇതിനുദാഹരണം. കമല്‍, സിബി മലയില്‍, ജയരാജ്, തമ്പി കണ്ണന്താനം, വി.എം. വിനു തുടങ്ങിയ സംവിധായകര്‍ക്ക് വേണ്ടിയാണ് കൂടുതല്‍ തിരക്കഥകളെഴുതിയത്. റജി പ്രഭാകര്‍ സംവിധാനം ചെയ്ത ‘സുഖമായിരിക്കട്ടെ’ ആണ് ഒടുവിലത്തെ ചിത്രം. നടന്‍ സലിംകുമാര്‍ നിര്‍മിച്ച ‘മൂന്നാം നാള്‍ ഞായറാഴ്ച’ എന്ന സിനിമ സംവിധാനം ചെയ്തിട്ടുമുണ്ട്. അന്തരിച്ച തിരക്കഥാകൃത്ത് ടി.എ. ഷാഹിദ് ഇളയ സഹോദരനാണ്.
കോഴിക്കോട്ടെ പൊതുദര്‍ശനത്തിന് ശേഷം ഭൗതികശരീരം ചൊവ്വാഴ്ച രാവിലെ തുറക്കലിലെ ബാപ്പു നിവാസില്‍ കൊണ്ടുവന്ന് ഏഴ് മണിയോടെ മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയിലേക്ക് മാറ്റുകയായിരുന്നു. വന്‍ ജനാവലിയാണ് അന്ത്യോപചാരമര്‍പ്പിക്കാനായി അക്കാദമിയിലത്തെിയത്. മുഖ്യമന്ത്രിക്കുവേണ്ടി എ.ഡി.എം സെയ്താലിക്കുട്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് വേണ്ടി ജില്ലാ പഞ്ചായത്തംഗം എ.കെ. അബ്ദുറഹ്മാനും റീത്ത് വെച്ചു. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, എം.എല്‍.എമാരായ മഞ്ഞളാംകുഴി അലി, ടി.വി. ഇബ്രാഹിം തുടങ്ങിവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.