ലോക്ഡൗൺ കാലത്തെ വിശേഷങ്ങൾ പങ്കുവെച്ച് പ്രിയങ്ക നായർ

മോഡലിങ്ങിൽനിന്ന് സിനിമയിലെത്തി സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഉൾപ്പെടെ നേടി മലയാളം, തമിഴ്, കന്നട ഭാഷകളിൽ സജീവമായ പ്രിയങ്ക നായരുടെ കോവിഡ്​ കാലത്തെ വിശേഷങ്ങൾ

എനിക്കായി മൂന്നു മണിക്കൂർ

ലോക്​ഡൗൺ ആയതോടെ സമയം തികയാത്തപോലെയാണ്.  ഇപ്പോൾ പതിവായി കിച്ചണിൽ അമ്മയെ സഹായിക്കുന്നു. പുതിയ വിഭവങ്ങളുടെ പരീക്ഷണങ്ങൾ  തുടങ്ങി കുഞ്ഞി​​െൻറ കാര്യങ്ങൾ വരെ നീളുന്ന ജോലികൾ. ഇതിനിടയിൽ മൂന്നു മണിക്കൂർ എങ്കിലും എനിക്കായി മാറ്റിവെക്കാറുണ്ട്. പുതിയ കാര്യങ്ങൾ വായിക്കാനും  പഠിക്കാനും ഈ സമയം വിനിയോഗിക്കും.


സംവിധായകൻ വെങ്കട്​ പ്രഭുവി​​െൻറ വെബ്​സീരീസിൽ അഭിനയിക്കവെയാണ് ലോക്​ഡൗണിലേക്ക് കടന്നത്. കാജൽ അഗർവാളും ഞാനും ലീഡ് റോളിൽ അഭിനയിക്കുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലുള്ള ഈ സീരീസ് ഹോട്​സ്​റ്റാറിനുവേണ്ടിയാണ്.  മലയാളത്തിലും തമിഴിലുമായി രണ്ടു സിനിമകൾ തുടങ്ങാനിരുന്നതാണ്. ഇതി​​െൻറ പ്രീ പ്രൊഡക്​ഷൻ ജോലികൾ പൂർത്തിയായിരുന്നു. ലോക്​ഡൗണിനുശേഷം ഇത്  തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ്.

ആകാശക്കാഴ്ചകളിൽ മയങ്ങി
ചെറിയ പ്രായത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്തി​​െൻറ യുറീക്ക പരീക്ഷ എഴുതിയിരുന്നു. അങ്ങനെയാണ് ആകാശത്തെയും നക്ഷത്രങ്ങളെയുംകുറിച്ച് പഠിച്ചുതുടങ്ങിയത്. അങ്ങനെ അസ്ട്രോ ഫിസിക്സ് ഇഷ്​ടവിഷയമായി. വാനനിരീക്ഷണം വർഷങ്ങളായി തുടരുന്നു.

ഏപ്രിൽ ആയതോടെ തെളിഞ്ഞ ആകാശമാണ്. കുഞ്ഞി​​െൻറ സംശയങ്ങളും ചോദ്യങ്ങളും തീർക്കാൻ വീണ്ടും ആകാശം നോക്കിത്തുടങ്ങി.  ഇപ്പോൾ ദിവസവും ആകാശക്കാഴ്ചക്കും കുറച്ചുനേരം മാറ്റിവെക്കും. ഏപ്രിലിൽ കുറെ കാഴ്ചകൾ ആകാശത്തുണ്ടായിരുന്നു. ചെറുതെന്ന്​ തോന്നിക്കുന്ന എ​​െൻറ വലിയ സന്തോഷങ്ങളാണിത്.

പീപ്ൾ വാച്ചിങ്
പുസ്തകങ്ങളുമായുള്ള അടുപ്പം വളരെ ചെറുപ്പത്തിലേ തുടങ്ങിയതാണ്. ഈ ലോക്​ഡൗണിൽ വായിച്ച പുസ്തകങ്ങൾ വീണ്ടും വായിക്കുന്നു. ഓരോ തവണ വായിക്കുമ്പോഴും നമ്മുടെ കാഴ്ചപ്പാടും മാറുകയാണ്. ആസ്വാദനത്തി​​െൻറ പുതിയ തലങ്ങൾ വെളിപ്പെട്ടുകിട്ടുകയാണ്.  മലയാളത്തിൽ എനിക്ക് ഇഷ്​ടം എം.ടിയെയാണ്. പിന്നെ തോരാതെ മഴപെയ്ത കഴിഞ്ഞ ദിവസങ്ങളിൽ മാധവിക്കുട്ടിയുടെ കലക്​ഷനുകൾ വീണ്ടും വായിച്ചപ്പോൾ വളരെ സന്തോഷം തോന്നി. ​ഇപ്പോൾ ഞാൻ രണ്ടു പുസ്തകങ്ങളാണ് വായിക്കുന്നത്. എസ്. രാധാകൃഷ്ണ​​െൻറ ‘ആൻ ഐഡിയലിസ്​റ്റ്​ വ്യൂ ഓഫ് ലൈഫും’ ഡെസ്മണ്ട് മോറിസി​​െൻറ ‘പീപ്​ൾ വാച്ചിങ്ങും’.

തിരുവനന്തപുരം വാമനപുരത്തെ വീട്ടിൽ എന്നോടൊപ്പം അച്ഛൻ മുരളീധരൻ നായരും അമ്മ പൊന്നമ്മ മുരളിയും സഹോദരി പ്രിയദയും  രണ്ടാംക്ലാസിൽ പഠിക്കുന്ന എ​​െൻറ മകൻ മുകുന്ദുമുണ്ട്.

Tags:    
News Summary - actress priyanka nair about lockdown life-movie special

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.