കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട ബോധവത്കരണ വിഡിയോയുമായി എത്തിയിരിക്കുകയാണ് മലയാളത്തിെൻറ മഹാനടൻ മമ്മൂട്ടി. അദ്ദേഹത്തിൻറെ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വിഡിയോയിൽ കോവിഡ് കാലത്തെ ജാഗ്രതയെ കുറിച്ചും മഹാമാരിയെ മുന്നിൽ നിന്ന് നേരിടുന്നവരുടെ കരുതലിനെ കുറിച്ചും പരാമർശിക്കുന്നുണ്ട്.
മമ്മൂട്ടിയാണ് ആനിമേഷെൻറ അകമ്പടിയോടെ എത്തിയ വിഡിയോയ്ക്ക് ശബ്ദം നൽകിയിരിക്കുന്നത്. യൂനോയൻസ് എന്ന ആനിമേഷൻ കമ്പനി നിർമിച്ച വിഡിയോക്ക് ഗംഭീരമായ പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത് സുശിൻ ശ്യാമാണ്.
കൊറോണയുമായുള്ള യുദ്ധത്തിെൻറ ആദ്യ ഘട്ടത്തില്‍ നമ്മള്‍ മേല്‍ക്കൈ നേടുക തന്നെ ചെയ്തു. അതിനായി പ്രയത്നിച്ച ഓരോ യോദ്ധാവിനോടും കേരളം കടപ്പെട്ടിരിക്കുന്നു. പക്ഷെ, നമുക്കിത് വിശ്രമിക്കാനുള്ള സമയമല്ല. ഇനിയുള്ള ദിവസങ്ങള്‍ പരമപ്രധാനമാണ്. നമ്മള്‍ ജാഗ്രത തുടരുക തന്നെ വേണം.
ആദ്യഘട്ടത്തിൽ പൊരുതി നേടിയ നേട്ടങ്ങളുടെ തുടർച്ചയായിരിക്കണം നമ്മുടെയെല്ലാം ലക്ഷ്യം. നിയമപാലകർക്കും ആരോഗ്യ സംരക്ഷകർക്കും പ്രവർത്തനോർജ്ജം പകരലായിരിക്കണം ഒരോ പൗരന്റേയും കർത്തവ്യം. വ്യക്തിതാല്പര്യങ്ങള്‍ മാറ്റിവെച്ച്, സമൂഹനന്മക്കായി ഒരുമിച്ചു നിന്ന്, അതിജീവിക്കാം... ജയിക്കാം... ഈ മഹായുദ്ധം! വിഡിയോക്ക് അടിക്കുറിപ്പായി മമ്മൂട്ടി കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.