കോഴിക്കോട്: ‘മേ ബി വി ആർ പുവർ, കൂലീസ്, ട്രോളി പുള്ളേഴ്സ് ബട്ട് വി ആർ നോട്ട് ബെഗ്ഗേഴ്സ്...’ ചുമട്ടുതൊഴിലാളിയായ ബാബു ഇംഗ്ലീഷ് സംസാരിക്കുന്നതു കേട്ടു തിയറ്ററിനുള്ളിൽ ജനം കോരിത്തരിച്ചു. തൊഴിലാളി സമൂഹത്തിന് ലഭിച്ച വലിയൊരു ഉൗർജമായിരുന്നു 1980ൽ ടി. ദാമോദരൻ തിരക്കഥ എഴുതി െഎ.വി. ശശി സംവിധാനം ചെയ്ത ‘അങ്ങാടി’ യെന്ന സിനിമയിലെ ഇൗ ഡയലോഗ്. ചൊവ്വാഴ്ച െഎ.വി. ശശിയുടെ മരണവാർത്ത കേട്ടപ്പോൾ വലിയങ്ങാടിയിലെ തൊഴിലാളികൾക്ക് ആദ്യം ഒാർമയിൽ വന്നതും ജയെൻറ പ്രശസ്തമായ ഇൗ ഡയലോഗാണ്. ചിത്രത്തിെൻറ കൂടുതൽ ഭാഗങ്ങളും ചിത്രീകരിച്ചത് കോഴിക്കോടിെൻറ വ്യാപാര കേന്ദ്രമായിരുന്ന വലിയങ്ങാടിയിലായിരുന്നു.
െഎ.വി. ശശിയുടെ മരണത്തിൽ, വലിയങ്ങാടിയിൽ ‘അങ്ങാടി’ സിനിമ ചിത്രീകരിച്ച കാലത്തെ അനുഭവങ്ങൾ ‘മാധ്യമ’ത്തോട് പങ്കുവെക്കുകയാണ് പഴയകാല തൊഴിലാളികൾ. 37 വർഷങ്ങൾക്ക് മുമ്പ് സിനിമ ചിത്രീകരിച്ചപ്പോൾ വലിയങ്ങാടിയിലുണ്ടായിരുന്ന പലരും ഇന്നവിടെയില്ല. 60 വർഷത്തോളമായി വലിയങ്ങാടിക്കൊപ്പമുള്ള എഴുപതുകാരി പാത്തുമ്മ ‘അങ്ങാടി’ സിനിമയിൽ മുഖം കാണിക്കാൻ അവസരം ലഭിച്ച സ്ത്രീയാണ്. വലിയങ്ങാടിയിലെ അട്ടിമറിത്തൊഴിലാളിയുടെ മകളായി കുത്തുകല്ലിൽ ജനിച്ച പാത്തുമ്മ പിതാവിെൻറയും മാതാവിെൻറയും ഒപ്പം ഈ അങ്ങാടിയിൽ പിച്ചവെച്ചുവളർന്ന് ഇപ്പോഴും വലിയങ്ങാടിയിൽ തന്നെ ജീവിക്കുന്ന സ്ത്രീയാണ്.
സംവിധായകൻ മരിച്ച വാർത്ത അറിഞ്ഞപ്പോൾ പെെട്ടന്നൊരു വിങ്ങലായിരുന്നു അവരുടെ മുഖത്ത്. ഹൃദയത്തിൽ സ്നേഹമുള്ള മനുഷ്യനായിരുന്നു അദ്ദേഹമെന്നും സിനിമ ചിത്രീകരണത്തിനിടെ തന്നോട് സംസാരിച്ചിരുന്നുെവന്നും പാത്തുമ്മ ഒാർമകൾ അയവിറക്കി. സിനിമയിൽ ചെറിയ ഭാഗങ്ങളിൽ അരി ചേറാനും അടിച്ചുവാരാനും ലഭിച്ച അവസരങ്ങൾ അഭിമാനത്തോെടയാണ് പാത്തുമ്മ ഇന്നും ഒാർക്കുന്നത്.
സിനിമയുമായി സഹകരിച്ചതിന് 200 രൂപ കൂലി കിട്ടിയതും ഭാവിയിൽ വീടുവെക്കാൻ സഹായിക്കാമെന്ന് െഎ.വി. ശശി പറഞ്ഞതും പാത്തുമ്മയുെട ഒാർമകളിൽ ഒാടിയെത്തി. സിനിമ ചിത്രീകരിച്ച വലിയങ്ങാടിയിലെ ഒാരോ ഭാഗവും അവർ ചൂണ്ടിക്കാണിച്ചു തന്നു.വലിയങ്ങാടിയിൽ അട്ടിമറിത്തൊഴിലാളിയായ കരീം തെൻറ 22ാം വയസ്സിൽ സിനിമ ചിത്രീകരണം നേരിട്ട് കണ്ട അനുഭവങ്ങൾ ഒാർത്തെടുത്തു.
വലിയങ്ങാടിയുെട പടിഞ്ഞാറു ഭാഗത്തുവെച്ച് ചിത്രീകരിച്ച രംഗങ്ങളാണ് അദ്ദേഹത്തിന് കൂടുതൽ ഒാർമയുള്ളത്. ആദ്യമായി ഒരു സിനിമ ചിത്രീകരണം കാണുന്ന എല്ലാ ആവേശവും അന്നദ്ദേഹത്തിനുണ്ടയിരുന്നു. സിനിമ പ്രദർശിപ്പിച്ച തിയറ്ററിലെ ജന പ്രവാഹവും അദ്ദേഹത്തിന് മറക്കാനാവുന്നില്ല. വലിയങ്ങാടിയുടെ ചരിത്രം തന്നെയാണ് സിനിമയുെട കഥയിൽ പറയുന്നതെന്നും കരീം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.