ന്യൂയോർക്: അമേരിക്കയിലെ പ്രമുഖദിനപത്രമായ ന്യൂയോർക് ടൈംസ് തയാറാക്കിയ ഫീച്ചറിൽ ഇടംപിടിച്ച് ബോളിവുഡ് ഇതിഹാസനായിക മധുബാല. ലോകത്തെ പ്രശസ്തരായ 15 വനിതകളുടെ ചരമക്കുറിപ്പ് ഉൾപ്പെടുത്തി ഒരുക്കിയ ‘ഒാവർലുക്ഡ്’ എന്ന ഫീച്ചറിലാണ് മധുബാലക്ക് ഇടംലഭിച്ചത്.
1981 മുതൽ പത്രത്തിലെ ചരമവാർത്തകളിൽ വെളുത്ത വർഗക്കാരായ പുരുഷന്മാർക്ക് മാത്രമായിരുന്നു സ്ഥാനമെന്നും അതിനുള്ള പ്രായശ്ചിത്തമായി ഇപ്പോൾ പ്രശസ്തരായ 15 വനിതകളുടെ ചരമക്കുറിപ്പ് പുറത്തുവിടുകയാണെന്നും വ്യക്തമാക്കിയാണ് പത്രം ഫീച്ചർ പ്രസിദ്ധീകരിച്ചത്.
ആയിഷ ഖാനാണ് മധുബാലയുടെ കുറിപ്പ് തയാറാക്കിയത്. 1949ൽ 16 കാരിയായിരിക്കെ ‘മഹൽ’ എന്ന സിനിമയിൽ അശോക് കുമാറിെൻറ നായികയായി അരേങ്ങറിയ മുംതാസ് ബീഗം എന്ന മധുബാല ബോളിവുഡിലെ ആദ്യ സൂപ്പർനായികയായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ‘ചൽത്തി കാ നാം ഗാഡി’, ‘മുഗൾ എ അഅ്സം’, ‘ബർസാത് കീ രാത്’, ‘അമർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകമനസ്സിൽ ഇടംനേടിയ മധുബാല അസുഖത്തെ തുടർന്ന് 36ാം വയസ്സിൽ അന്തരിക്കുകയായിരുന്നു. ഹോളിവുഡ് ഇതിഹാസം മർലിൻ മൻറോയുമായാണ് ന്യൂയോർക് ടൈംസ് മധുബാലയെ താരതമ്യം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.