ലണ്ടൻ: വിദേശഭാഷകളിലെ എക്കാലത്തേയും മികച്ച 100 സിനിമകളുടെ പട്ടികയിൽ സത്യജിത് റേയുടെ പഥേർ പാഞ്ചാലിയും ഇടംനേടി. ബി.ബി.സിയാണ് പട്ടിക തയാറാക്കിയത്. പട്ടികയിൽ ഇടംനേടിയ ഏക ഇന്ത്യൻ സിനിമയാണ് പഥേർ പാഞ്ചാലി. നൂറു സിനിമകളുടെ കൂട്ടത്തിൽ 15ാം സ്ഥാനത്താണിത്. ബിഭൂതി ഭൂഷൺ ബന്ദോപാധ്യായയുടെ പഥേർ പാഞ്ചാലി എന്ന നോവലിനെ ആസ്പദമാക്കി എടുത്ത സിനിമ 1955ലാണ് ഇറങ്ങിയത്.
43 രാജ്യങ്ങളിലെ 200 സിനിമ നിരൂപകരാണ് സിനിമകൾ തെരഞ്ഞെടുത്തത്. 24 രാജ്യങ്ങളിലെ 19 ഭാഷകളിലുള്ള 67 സംവിധായകരുടെ ചിത്രങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്. വനിത സംവിധായകരുടെ എണ്ണം നാലിലൊതുങ്ങി. ഫ്രഞ്ച് ഭാഷയിൽനിന്നാണ് ഏറ്റവും കൂടുതൽ സിനിമകൾ തെരഞ്ഞെടുക്കപ്പെട്ടത് -27. അകിറാസ് കുറസോവയുടെ സെവൻ സാമുറായി ആണ് ഒന്നാം സ്ഥാനത്ത്. കുറസോവയുടെ തന്നെ റാഷമോൻ, , ആൻഡ്രെ തർകോവിസ്കിയുടെ ദ മിറർ, അസ്ഗർ ഫർഹാദിയുടെ എ സെപറേഷൻ, ഇൻഗ്മർ ബെർമാെൻറ ദ സെവൻത് സീൽ എന്നിവയാണ് പട്ടികയിൽ ഇടംനേടിയ ചില പ്രധാന സിനിമകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.