മുംബൈ: അമിതാഭ് ബച്ചൻ, രജനികാന്ത്, മമ്മൂട്ടി, മോഹൻലാൽ, ചിരഞ്ജീവി, പ്രിയങ്ക ചോപ്ര, ആലിയഭട്ട്, രൺബീർ കപൂർ എന് നിവരെല്ലാം ഒരു ചിത്രത്തിൽ അഭിനയിച്ചാൽ എങ്ങനെയിരിക്കും?. ഒടുവിൽ ലോക്ഡൗൺ കാലത്ത് അതും സംഭവിച്ചു.
ഇന്ത്യ ൻ സിനിമയിലെ അതികായരെയെല്ലാം വീട്ടിലിരുത്തി അഭിനയിപ്പിച്ച ‘ഫാമിലി’ എന്നപേരുള്ള ഹ്രസ്വചിത്രം വിർച്ച്വലി സംവിധാനം ചെയ്തത് പ്രസൂൺ പാണ്ഡേയാണ്. ലോക്ഡൗൺ കാലത്ത് വീട്ടിലിരിക്കേണ്ടതിൻെറ സന്ദേശം പകരുന്നതാണ് ഹൃസ്വചിത്രത്തിൻെറ ഉള്ളടക്കം.
ചിത്രത്തിൻെറ അവസാനം അമിതാഭ് ബച്ചൻ ഹ്രസ്വചിത്രം നിർമിക്കാനുള്ള കാരണംകൂടി പറയുന്നുണ്ട്. ‘‘ ഇന്ത്യൻ സിനിമ ഒരു കുടുംബമാണ്. നമ്മുടെ കുടുംബത്തിലെ ദിവസക്കൂലിക്കാരായ പലരും ഈ സമയത്ത് വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. ഇവരെ സഹായിക്കാനായി നമ്മൾ സ്പോൺസർഷിപ് കണ്ടെത്തി ടിവി ചാനലിൽ പരിപാടിയൊരുക്കും. ഇതിൽ നിന്നുള്ള വരുമാനം ദിവസക്കൂലിക്കാരുടെ ക്ഷേമത്തിനായി ഉപയോഗിക്കും’’ ബച്ചൻ കൂട്ടിച്ചേർത്തു.
കന്നട താരം ശിവ രാജ്കുമാർ, ബംഗാളി താരം പ്രൊസൻജിത് ചാറ്റർജി, മറാത്തി താരം സൊനാലി കുൽക്കർണി എന്നിവരും ഹ്രസ്വ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.