ഹോളിവുഡ്​ ഇതിഹാസം മെറിൽ സ്​ട്രീപിനോട്​ ഉപമിച്ച താരമായിരുന്നു ശ്രീദേവി. മികച്ച പ്രകടനം കൊണ്ട് ബോളിവുഡിന്‍റെ മെറീൽ സ്ട്രീപ് തന്നെയായിരുന്നു അവർ. വിശേഷണങ്ങൾക്ക്​ അതീതമായിരുന്നു ബി ടൗണിന്‍റെ നടന ഇതിഹാസം. ബോളീവുഡിലും കോളീവുഡിലും പുരുഷ താരാധിപത്യം കൊടികുത്തിയ കാലത്ത്​ സിനിമകളിൽ ത​േൻറതായ ഇടം കണ്ടെത്തുകയും നായികാ സങ്കൽപങ്ങളെ മാറ്റിയെഴുതുകയും ചെയ്​തു അവർ. അധികം നടിമാർക്ക്​ വഴങ്ങാത്ത കോമഡിയിലും തിളങ്ങിയ ശ്രീദേവി ജനപ്രീതി പെട്ടന്ന്​ സ്വന്തമാക്കുകയായിരുന്നു.

ബാല നടിയായി അരങ്ങേറിയത്​ മുതൽ നായിക നടിയായി പ്രാദേശിക ചലച്ചിത്ര  ഇൻഡസ്​ട്രികൾ തോറും വിലസിയ കാലം വരെ അഭിനയത്തിൽ പകരം വെക്കാനില്ലാത്ത താരമായിരുന്നു ശ്രീദേവി. വെള്ളിത്തിരയുടെ മായിക ലോകം വിട്ട് പൊടുന്നനെ യാത്രയായപ്പോൾ പ്രിയനടി മാറ്റിവെച്ചത്​ ചെയ്​തു കൂട്ടിയ നൂറ്​ കണക്കിന്​ ചിത്രങ്ങളും അതിൽ അനശ്വരമാക്കിയ മികച്ച കഥാപാത്രങ്ങളുമാണ്​. വേഷമിട്ട കഥാപാത്രങ്ങളും അഭിനയിച്ച ചിത്രങ്ങളും താരതമ്യങ്ങൾക്ക്​ അതീതമാണെങ്കിലും ശ്രീദേവിയുടെ നിർബന്ധമായും കാണേണ്ട ചില ചിത്രങ്ങൾ പരിചയപ്പെടാം

ഇംഗ്ലിഷ്​ വിംഗ്ലീഷ്​

വർഷങ്ങൾക്ക്​ ശേഷം 2012ൽ സിനിമയിലേക്ക്​ തിരിച്ച്​ വന്ന ശ്രീദേവി അഭിനയിച്ചത്​ ഗൗരി ഷിൻഡെയുടെ ഇംഗ്ലിഷ്​ വിംഗ്ലീഷിലായിരുന്നു. ഹിന്ദിയിൽ ഒരുക്കിയ ചിത്രം സൂപ്പർ ഹിറ്റായി മാറി. തമിഴിലേക്കും മലയാളത്തിലേക്കും മറ്റ്​ ഭാഷകളിലേക്കും മൊഴിമാറ്റിയപ്പോഴും മികച്ച പ്രേക്ഷ ശ്രദ്ധനേടി.  11 കോടി രൂപ മുടക്കി​യെടുത്ത കൊച്ചു ചിത്രം 78 കോടിയോളം ബോക്​സ്​ ഒാഫീസിൽ നിന്നും കളക്​ട്​ ചെയ്​തത്​ ശ്രീദേവിയുടെ അഭിനയം ഒന്ന്​​ കൊണ്ട്​ മാത്രം. പഴയ ‘‘ശ്രീദേവി ടച്ചി’’ന്​ യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന്​ ഇംഗ്ലീഷ്​ വിംഗ്ലീഷിലൂടെ അവർ തെളിയിച്ചു. 

ഹിമ്മത്​വാല

ലേഡി സൂപ്പർസ്​റ്റാറായി ശ്രീദേവി മാറിയത്​ ഹിമ്മത്​വാലയിലൂടെയാണെന്ന്​ പറഞ്ഞാൽ അതിശയോക്​തിയാവില്ല. ജീതേന്ദ്രയായിരുന്നു ചിത്രത്തിലെ നായകൻ. 1983ൽ റിലീസ്​ ചെയ്​ത ചിത്രം അന്നത്തെ റെക്കോഡ്​ കളക്ഷനായ 12 കോടിയാണ്​ ബോകസ്​ഒാഫീസിൽ നിന്നും വാരിക്കൂട്ടിയത്​.

മിസ്​റ്റർ ഇന്ത്യ

ശ്രീദേവിയുടെ കോമഡി ടൈമിങ് ബോളിവുഡ്​​ സിനിമാ ലോകം കണ്ടത്​ മിസ്​റ്റർ ഇന്ത്യയിലൂടെ. അനിൽ കപൂറി​​​െൻറ നായികയായെത്തിയ ചിത്രം വൻ സാമ്പത്തിക വിജയമായി.

ചാന്ദ്​നി

1989ൽ വിഖ്യാതനായ യാഷ്​ ചോപ്രയുടെ ബ്ലോസ്​ബസ്​റ്റർ ചിത്രം ചാന്ദനിയിലൂടെയാണ്​  ശ്രീദേവി ബോളിവുഡിൽ സൂപ്പർ സ്​റ്റാർ സ്​ഥാനം അരക്കിട്ടുറപ്പിച്ചത്​. റിഷി കപൂറി​​​െൻറ നായികയായി മികച്ച പ്രകടനം. വിനോദ്​ ഖന്നയും പ്രധാന വേഷത്തിലുണ്ടായിരുന്നു.

ജുദായ്

1997ൽ അനിൽ കപൂറുമൊത്ത്​ ശ്രീദേവിയുടെതായി പുറത്ത്​ വന്ന മെലോ ഡ്രാമയാണ്​ ജുദായ്​. 90കളിലെ ബോളിവുഡ്​ ചിത്രങ്ങളിൽ കണ്ട്​ വരുന്ന മസാല ചേരുവകൾ കോർത്തിണക്കി എടുത്ത ചിത്രം ശ്രീ​േദവിയുടെ മികച്ച പ്രകടനങ്ങളി​െലാന്നാണ്​.

ആർമി

സാക്ഷാൽ ഷാരൂഖ്​ ഖാനുമൊത്ത്​ ശ്രീദേവി ആദ്യവും അവസാനവുമായി അഭിനയിച്ച ചിത്രമാണ്​ ആർമി.1996ൽ മിലിട്ടറി പശ്ചാത്തലത്തിൽ വന്ന ചിത്രത്തിൽ ശ്രീദേവിയുടെ വേഷം ​ശ്ര​ദ്ധേയമായിരുന്നു. ഭർത്താവി​​​െൻറ മരണത്തിൽ പ്രതികാരം ചെയ്യാൻ പോകുന്ന ഗീത എന്ന കഥാപാത്രമായിരുന്നു ശ്രീദേവിക്ക്​.

ലാഡ്​ല 

കന്നട സൂപ്പർസ്​റ്റാർ രാജ്​കുമാറി​​​െൻറ അനുരാഗ അരളിതു എന്ന ഇൻഡസ്​ട്രിയൽ ഹിറ്റി​​​െൻറ ബോളിവുഡ്​ റീമേക്കാണ്​ ലാഡ്​ല. അന്തരിച്ച നടി ദിവ്യ ഭാരതിയായിരുന്നു ആദ്യം ലാഡ്​ലയിലെ നായിക. എന്നാൽ ചിത്രീകരണത്തിനിടെ അവർ മരണപ്പെട്ടു. സിനിമയുടെ ഭൂരിഭാഗവും ദിവ്യാ ഭാരതിയെ വച്ച്​ ചിത്രീകരിച്ച്​ കഴിഞ്ഞിരുന്നു. ഒടുവിൽ ശ്രീദേവിയെ നായികയാക്കി രംഗങ്ങൾ റീഷൂട്ട്​ ചെയ്​ത്​ ലാഡ്​ല തിയറ്ററുകളിലെത്തി. ശ്രീദേവിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി അത്​ മാറി. 

 ഖുദാ ഹവാ

1992ൽ പുറത്ത്​ വന്ന ഖുദാ ഹവായിൽ അമിതാഭ്​ ബച്ചനായിരുന്നു ശ്രീദേവിയുടെ നായകൻ. ബേനസീർ എന്ന കഥാപാത്രമായെത്തിയ ശ്രീദേവിയുടെ അഭിനയിത്തിലെ മാജിക്​ കണ്ട ചിത്രമാണ്​ ഖുദാ ഹവാ.

ലം​േഹ

1991 ൽ യാഷ്​ ചോപ്രയുടെ ലംഹേയിൽ ശ്രീദേവിക്ക്​ ലഭിച്ചത്​ ഒരു ബോൾഡ്​ ക്യാരക്​ടറായിരുന്നു. നായിക പ്രാധാന്യമുള്ള ലംഹേയിൽ വളരെ തന്മയത്വത്തോടെയാണ്​ മഹാനടി അഭിനയിച്ചത്​.

ചാൽബാസ്​

ഇരട്ട വേഷത്തിലായിരുന്നു ചാൽബാസിൽ ശ്രീദേവി അഭിനയിച്ചത്​. 1989 ൽ പുറത്ത്​ വന്ന ചിത്രത്തിലെ ശ്രീദേവിയുടെ  രണ്ട്​ പ്രകടനങ്ങളും പ്രേക്ഷകരെ അദ്​ഭുതപ്പെടുത്തി എന്ന്​ പറയാം. രജനീകാന്തും സണ്ണി ഡിയോളുമായിരുന്നു ചിത്രത്തിലെ നായകൻമാർ.

നാഗിന 

ഫാൻറസി ചിത്രത്തിലും ശ്രീദേവി ഒരു കൈ നോക്കി. 1986ൽ പുറത്ത്​ വന്ന ഹർമേഷ്​ മൽഹോത്രയുടെ നാഗിൻ ഒരു നായിക പ്രാധാന്യമുള്ള ചിത്രമായിരുന്നു. റിഷി കപൂറായിരുന്നു ചിത്രത്തിലെ നായകൻ. 1986ലെ ഏറ്റവും കളക്ഷൻ നേടിയ ചിത്രങ്ങളിൽ രണ്ടാമതായിരുന്നു നാഗിൻ.

മൂൻണ്ട്രാം പിറൈ

‘കണ്ണേ കലൈ മാനെ’ എന്ന പാട്ടും മൂൻണ്ട്രാം പിറൈയി​െൽ കമൽഹാസ​​​െൻറയും ശ്രീദേവിയുടെയും അഭിനയവും ഒരു സിനിമാപ്രേമിക്കും മറക്കാനാവില്ല. 1983ൽ തിയറ്ററുകളിലെത്തിയ ചിത്രത്തിലെ പ്രകടനം ശ്രീദേവിയെന്ന നടിക്ക്​ നൽകിയ മൈലേജ്​ ചെറുതൊന്നുമല്ല.

തമിഴിലെ മികച്ച ചിത്രങ്ങൾ 

തമിഴിലെ മൂൻണ്ട്രാം പിറൈ, പതിനാറ്​ വയതിനിലെ, സിഗപ്പ്​ റോജാക്കൾ, വരുമയിൽ നിറം സിഗപ്പ്​, മീണ്ടും കോകില, ജോണി, മൂണ്ട്ര്​ മുടിച്ച്​, തുടങ്ങിയ ചിത്രങ്ങൾ നിർബന്ധമായും കാണേണ്ട ചിത്രങ്ങളിൽ പെടും. കമൽഹാസ​​​െൻറ കൂടെ തമിഴിലും മലയാളത്തിലുമായി അഭിനയിച്ച 25ഒാളം ചിത്രങ്ങളിൽ പലതും സൂപ്പർ ഹിറ്റുകളായി. രജനീകാന്തി​​​െൻറ നായികയായും തിളങ്ങി.

മലയാളത്തിൽ 25 ചിത്രങ്ങൾ

ബോളീവുഡിലെ താര റാണിയാവുന്നതിന്​ മുമ്പ്​ ശ്രീദേവി മലയാളികളുടെ പ്രിയ ബാലതാരമായിരുന്നു. 1969ൽ പുറത്ത്​ വന്ന കുമാര സംഭവത്തിലൂടെയായിരുന്നു മോളിവുഡിലെ അരങ്ങേറ്റം. എങ്കിലും ബാലതാരമായി അവർ അറിയപ്പെടുന്നത്​ പൂമ്പാറ്റയെന്ന ചിത്രത്തിലൂടെയായിരുന്നു. മികച്ച ബാലതാരത്തിനുള്ള സംസ്​ഥാന ചലച്ചിത്ര പുരസ്​കാരം പൂമ്പാറ്റയിലൂടെ ശ്രീദേവി സ്വന്തമക്കി. ഭരത​​​െൻറ ദേവരാഗത്തിൽ അരവിന്ദ്​ സ്വാമിയോടൊപ്പം, ​െഎ.വി ശശിയുടെ അഭിനന്ദനം, എന്നീ സിനിമകളിൽ വേഷമിട്ടു.

തുലാവർഷം, കുറ്റവും ശിക്ഷയും സത്യവാൻ സാവിത്രി തുടങ്ങിയ ചിത്രങ്ങളിലും ശ്രീദേവി അഭിനയിച്ചു. മലയാളത്തിൽ 25 ചിത്രങ്ങളിൽ നായികയായ ശ്രീദേവി ബാലതാരമായി അവസരം നൽകി ത​​​െൻറ അഭിനയ സിദ്ധി മെച്ചപ്പെടുത്താൻ സഹായിച്ചത്​ മലയാള സിനിമാ രംഗമാണെന്ന്​ പറഞ്ഞിരുന്നു.


 


 

Tags:    
News Summary - sridevi must watch movies - movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.