ഇന്ത്യയുടെ മെറിൽ സ്ട്രീപ്; ശ്രീദേവിയുടെ മികച്ച ചിത്രങ്ങൾ
text_fieldsഹോളിവുഡ് ഇതിഹാസം മെറിൽ സ്ട്രീപിനോട് ഉപമിച്ച താരമായിരുന്നു ശ്രീദേവി. മികച്ച പ്രകടനം കൊണ്ട് ബോളിവുഡിന്‍റെ മെറീൽ സ്ട്രീപ് തന്നെയായിരുന്നു അവർ. വിശേഷണങ്ങൾക്ക് അതീതമായിരുന്നു ബി ടൗണിന്‍റെ നടന ഇതിഹാസം. ബോളീവുഡിലും കോളീവുഡിലും പുരുഷ താരാധിപത്യം കൊടികുത്തിയ കാലത്ത് സിനിമകളിൽ തേൻറതായ ഇടം കണ്ടെത്തുകയും നായികാ സങ്കൽപങ്ങളെ മാറ്റിയെഴുതുകയും ചെയ്തു അവർ. അധികം നടിമാർക്ക് വഴങ്ങാത്ത കോമഡിയിലും തിളങ്ങിയ ശ്രീദേവി ജനപ്രീതി പെട്ടന്ന് സ്വന്തമാക്കുകയായിരുന്നു.
ബാല നടിയായി അരങ്ങേറിയത് മുതൽ നായിക നടിയായി പ്രാദേശിക ചലച്ചിത്ര ഇൻഡസ്ട്രികൾ തോറും വിലസിയ കാലം വരെ അഭിനയത്തിൽ പകരം വെക്കാനില്ലാത്ത താരമായിരുന്നു ശ്രീദേവി. വെള്ളിത്തിരയുടെ മായിക ലോകം വിട്ട് പൊടുന്നനെ യാത്രയായപ്പോൾ പ്രിയനടി മാറ്റിവെച്ചത് ചെയ്തു കൂട്ടിയ നൂറ് കണക്കിന് ചിത്രങ്ങളും അതിൽ അനശ്വരമാക്കിയ മികച്ച കഥാപാത്രങ്ങളുമാണ്. വേഷമിട്ട കഥാപാത്രങ്ങളും അഭിനയിച്ച ചിത്രങ്ങളും താരതമ്യങ്ങൾക്ക് അതീതമാണെങ്കിലും ശ്രീദേവിയുടെ നിർബന്ധമായും കാണേണ്ട ചില ചിത്രങ്ങൾ പരിചയപ്പെടാം
ഇംഗ്ലിഷ് വിംഗ്ലീഷ്
വർഷങ്ങൾക്ക് ശേഷം 2012ൽ സിനിമയിലേക്ക് തിരിച്ച് വന്ന ശ്രീദേവി അഭിനയിച്ചത് ഗൗരി ഷിൻഡെയുടെ ഇംഗ്ലിഷ് വിംഗ്ലീഷിലായിരുന്നു. ഹിന്ദിയിൽ ഒരുക്കിയ ചിത്രം സൂപ്പർ ഹിറ്റായി മാറി. തമിഴിലേക്കും മലയാളത്തിലേക്കും മറ്റ് ഭാഷകളിലേക്കും മൊഴിമാറ്റിയപ്പോഴും മികച്ച പ്രേക്ഷ ശ്രദ്ധനേടി. 11 കോടി രൂപ മുടക്കിയെടുത്ത കൊച്ചു ചിത്രം 78 കോടിയോളം ബോക്സ് ഒാഫീസിൽ നിന്നും കളക്ട് ചെയ്തത് ശ്രീദേവിയുടെ അഭിനയം ഒന്ന് കൊണ്ട് മാത്രം. പഴയ ‘‘ശ്രീദേവി ടച്ചി’’ന് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന് ഇംഗ്ലീഷ് വിംഗ്ലീഷിലൂടെ അവർ തെളിയിച്ചു.
ഹിമ്മത്വാല
ലേഡി സൂപ്പർസ്റ്റാറായി ശ്രീദേവി മാറിയത് ഹിമ്മത്വാലയിലൂടെയാണെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. ജീതേന്ദ്രയായിരുന്നു ചിത്രത്തിലെ നായകൻ. 1983ൽ റിലീസ് ചെയ്ത ചിത്രം അന്നത്തെ റെക്കോഡ് കളക്ഷനായ 12 കോടിയാണ് ബോകസ്ഒാഫീസിൽ നിന്നും വാരിക്കൂട്ടിയത്.
മിസ്റ്റർ ഇന്ത്യ
ശ്രീദേവിയുടെ കോമഡി ടൈമിങ് ബോളിവുഡ് സിനിമാ ലോകം കണ്ടത് മിസ്റ്റർ ഇന്ത്യയിലൂടെ. അനിൽ കപൂറിെൻറ നായികയായെത്തിയ ചിത്രം വൻ സാമ്പത്തിക വിജയമായി.
ചാന്ദ്നി
1989ൽ വിഖ്യാതനായ യാഷ് ചോപ്രയുടെ ബ്ലോസ്ബസ്റ്റർ ചിത്രം ചാന്ദനിയിലൂടെയാണ് ശ്രീദേവി ബോളിവുഡിൽ സൂപ്പർ സ്റ്റാർ സ്ഥാനം അരക്കിട്ടുറപ്പിച്ചത്. റിഷി കപൂറിെൻറ നായികയായി മികച്ച പ്രകടനം. വിനോദ് ഖന്നയും പ്രധാന വേഷത്തിലുണ്ടായിരുന്നു.
ജുദായ്
1997ൽ അനിൽ കപൂറുമൊത്ത് ശ്രീദേവിയുടെതായി പുറത്ത് വന്ന മെലോ ഡ്രാമയാണ് ജുദായ്. 90കളിലെ ബോളിവുഡ് ചിത്രങ്ങളിൽ കണ്ട് വരുന്ന മസാല ചേരുവകൾ കോർത്തിണക്കി എടുത്ത ചിത്രം ശ്രീേദവിയുടെ മികച്ച പ്രകടനങ്ങളിെലാന്നാണ്.
ആർമി
സാക്ഷാൽ ഷാരൂഖ് ഖാനുമൊത്ത് ശ്രീദേവി ആദ്യവും അവസാനവുമായി അഭിനയിച്ച ചിത്രമാണ് ആർമി.1996ൽ മിലിട്ടറി പശ്ചാത്തലത്തിൽ വന്ന ചിത്രത്തിൽ ശ്രീദേവിയുടെ വേഷം ശ്രദ്ധേയമായിരുന്നു. ഭർത്താവിെൻറ മരണത്തിൽ പ്രതികാരം ചെയ്യാൻ പോകുന്ന ഗീത എന്ന കഥാപാത്രമായിരുന്നു ശ്രീദേവിക്ക്.
ലാഡ്ല
കന്നട സൂപ്പർസ്റ്റാർ രാജ്കുമാറിെൻറ അനുരാഗ അരളിതു എന്ന ഇൻഡസ്ട്രിയൽ ഹിറ്റിെൻറ ബോളിവുഡ് റീമേക്കാണ് ലാഡ്ല. അന്തരിച്ച നടി ദിവ്യ ഭാരതിയായിരുന്നു ആദ്യം ലാഡ്ലയിലെ നായിക. എന്നാൽ ചിത്രീകരണത്തിനിടെ അവർ മരണപ്പെട്ടു. സിനിമയുടെ ഭൂരിഭാഗവും ദിവ്യാ ഭാരതിയെ വച്ച് ചിത്രീകരിച്ച് കഴിഞ്ഞിരുന്നു. ഒടുവിൽ ശ്രീദേവിയെ നായികയാക്കി രംഗങ്ങൾ റീഷൂട്ട് ചെയ്ത് ലാഡ്ല തിയറ്ററുകളിലെത്തി. ശ്രീദേവിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി അത് മാറി.
ഖുദാ ഹവാ
1992ൽ പുറത്ത് വന്ന ഖുദാ ഹവായിൽ അമിതാഭ് ബച്ചനായിരുന്നു ശ്രീദേവിയുടെ നായകൻ. ബേനസീർ എന്ന കഥാപാത്രമായെത്തിയ ശ്രീദേവിയുടെ അഭിനയിത്തിലെ മാജിക് കണ്ട ചിത്രമാണ് ഖുദാ ഹവാ.
ലംേഹ
1991 ൽ യാഷ് ചോപ്രയുടെ ലംഹേയിൽ ശ്രീദേവിക്ക് ലഭിച്ചത് ഒരു ബോൾഡ് ക്യാരക്ടറായിരുന്നു. നായിക പ്രാധാന്യമുള്ള ലംഹേയിൽ വളരെ തന്മയത്വത്തോടെയാണ് മഹാനടി അഭിനയിച്ചത്.
ചാൽബാസ്
ഇരട്ട വേഷത്തിലായിരുന്നു ചാൽബാസിൽ ശ്രീദേവി അഭിനയിച്ചത്. 1989 ൽ പുറത്ത് വന്ന ചിത്രത്തിലെ ശ്രീദേവിയുടെ രണ്ട് പ്രകടനങ്ങളും പ്രേക്ഷകരെ അദ്ഭുതപ്പെടുത്തി എന്ന് പറയാം. രജനീകാന്തും സണ്ണി ഡിയോളുമായിരുന്നു ചിത്രത്തിലെ നായകൻമാർ.
നാഗിന
ഫാൻറസി ചിത്രത്തിലും ശ്രീദേവി ഒരു കൈ നോക്കി. 1986ൽ പുറത്ത് വന്ന ഹർമേഷ് മൽഹോത്രയുടെ നാഗിൻ ഒരു നായിക പ്രാധാന്യമുള്ള ചിത്രമായിരുന്നു. റിഷി കപൂറായിരുന്നു ചിത്രത്തിലെ നായകൻ. 1986ലെ ഏറ്റവും കളക്ഷൻ നേടിയ ചിത്രങ്ങളിൽ രണ്ടാമതായിരുന്നു നാഗിൻ.
മൂൻണ്ട്രാം പിറൈ
‘കണ്ണേ കലൈ മാനെ’ എന്ന പാട്ടും മൂൻണ്ട്രാം പിറൈയിെൽ കമൽഹാസെൻറയും ശ്രീദേവിയുടെയും അഭിനയവും ഒരു സിനിമാപ്രേമിക്കും മറക്കാനാവില്ല. 1983ൽ തിയറ്ററുകളിലെത്തിയ ചിത്രത്തിലെ പ്രകടനം ശ്രീദേവിയെന്ന നടിക്ക് നൽകിയ മൈലേജ് ചെറുതൊന്നുമല്ല.
തമിഴിലെ മികച്ച ചിത്രങ്ങൾ
തമിഴിലെ മൂൻണ്ട്രാം പിറൈ, പതിനാറ് വയതിനിലെ, സിഗപ്പ് റോജാക്കൾ, വരുമയിൽ നിറം സിഗപ്പ്, മീണ്ടും കോകില, ജോണി, മൂണ്ട്ര് മുടിച്ച്, തുടങ്ങിയ ചിത്രങ്ങൾ നിർബന്ധമായും കാണേണ്ട ചിത്രങ്ങളിൽ പെടും. കമൽഹാസെൻറ കൂടെ തമിഴിലും മലയാളത്തിലുമായി അഭിനയിച്ച 25ഒാളം ചിത്രങ്ങളിൽ പലതും സൂപ്പർ ഹിറ്റുകളായി. രജനീകാന്തിെൻറ നായികയായും തിളങ്ങി.
മലയാളത്തിൽ 25 ചിത്രങ്ങൾ
ബോളീവുഡിലെ താര റാണിയാവുന്നതിന് മുമ്പ് ശ്രീദേവി മലയാളികളുടെ പ്രിയ ബാലതാരമായിരുന്നു. 1969ൽ പുറത്ത് വന്ന കുമാര സംഭവത്തിലൂടെയായിരുന്നു മോളിവുഡിലെ അരങ്ങേറ്റം. എങ്കിലും ബാലതാരമായി അവർ അറിയപ്പെടുന്നത് പൂമ്പാറ്റയെന്ന ചിത്രത്തിലൂടെയായിരുന്നു. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പൂമ്പാറ്റയിലൂടെ ശ്രീദേവി സ്വന്തമക്കി. ഭരതെൻറ ദേവരാഗത്തിൽ അരവിന്ദ് സ്വാമിയോടൊപ്പം, െഎ.വി ശശിയുടെ അഭിനന്ദനം, എന്നീ സിനിമകളിൽ വേഷമിട്ടു.
തുലാവർഷം, കുറ്റവും ശിക്ഷയും സത്യവാൻ സാവിത്രി തുടങ്ങിയ ചിത്രങ്ങളിലും ശ്രീദേവി അഭിനയിച്ചു. മലയാളത്തിൽ 25 ചിത്രങ്ങളിൽ നായികയായ ശ്രീദേവി ബാലതാരമായി അവസരം നൽകി തെൻറ അഭിനയ സിദ്ധി മെച്ചപ്പെടുത്താൻ സഹായിച്ചത് മലയാള സിനിമാ രംഗമാണെന്ന് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.