ആലത്തൂർ: സൂപ്പർ സ്റ്റാർ രജനികാന്തിനെ കാണണം, അദ്ദേഹത്തിന് താൻ വരച്ച ചിത്രം കൈമാറണം... കൈകളില്ലാത്ത പ്രണവിെൻറ മോഹം തെരിഞ്ച ‘തലൈവർ’ ഒരു തടവൈ സൊല്ലിയതേ ഉള്ളൂ. കുടുംബമടക്കം എല്ലാവരെയും രജനികാന്തിെൻറ മുന്നിലെത്തിച്ചു അദ്ദേഹത്തിെൻറ ഓഫിസിലുള്ളവർ.
രജനികാന്തിെൻറ ചെന്നൈയിലെ വീട്ടിലായിരുന്നു സന്ദർശനം. തിങ്കളാഴ്ച വൈകീട്ട് 5.40 മുതൽ 6.10 വരെ അദ്ദേഹത്തോടൊപ്പം ചെലവഴിച്ച പ്രണവ് താൻ കാലുകൊണ്ട് വരച്ച ചിത്രവും കൈമാറി. നെഹ്റു ട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായി ആലപ്പുഴയിലെത്തിയ ക്രിക്കറ്റ് ഇതിഹാസം സച്ചിനെയും പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനെയും കാണാൻ സാധിച്ചതിന് പിന്നാലെയാണ് രജനികാന്തിനെ കാണാൻ അവസരം ലഭിച്ചത്. ജന്മനാ കൈകളില്ലാത്ത ആലത്തൂർ സ്വദേശിയായ പ്രണവ് കാലുകൊണ്ട് വരച്ച ചിത്രങ്ങൾ താൻ കാണുന്ന പ്രമുഖർക്കെല്ലാം കൈമാറുന്നുണ്ട്.
ചിത്രംവരയിലൂടെ ലഭിച്ച തുക പ്രളയധനസഹായ ഫണ്ടിലേക്ക് കൈമാറാനായിരുന്നു മുഖ്യമന്ത്രിയെ സന്ദർശിച്ചത്. കാണണമെന്ന ആഗ്രഹം സാമൂഹിക മാധ്യമങ്ങളിലൂടെയാണ് അറിയിക്കുന്നത്. പിതാവ് ബാലസുബ്രഹ്മണ്യൻ, മാതാവ് സ്വർണകുമാരി, സഹോദരൻ പ്രവീൺ എന്നിവരാണ് പ്രണവിനൊപ്പം ചെന്നൈയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.