പാട്ട​ും പാടി യൂട്യൂബ്​

കോടിക്കണക്കിന്​ കാഴ്​ചകളുടെ ശേഖരം സ്വന്തമാണെങ്കിലും പ്രതിമാസം 100​ കോടിയോളം പേർ പാട്ടിന്​ യൂട്യൂബിൽ തിരയുന്നുണ്ടെങ്കിലും യൂട്യൂബിന്​ അതൊന്നും പോര. അപസ്വരങ്ങളില്ലാതെ പാട്ടുകേൾക്കാൻ ആപ്പിള്‍ മ്യൂസിക്, സ്പോടിഫൈ, ആമസോണ്‍ ആപ്പുകളിലാണ്​ സംഗീതപ്രേമികൾ പരതുന്നത്​. യൂട്യൂബിൽ ചിലപ്പോൾ ലഭിക്കുക യഥാർഥ പകർപ്പുകളല്ല. 

കൂടാതെ, ബാക്​ഗ്രൗണ്ട്​ പ്ലേ സൗകര്യവും ഡൗൺലോഡിങ്ങുമില്ല. അതൊന്ന്​ മാറ്റിമറിക്കാനാണ്​ യൂട്യൂബ്​ ലക്ഷ്യമിടുന്നത്​. അതു​െകാണ്ട്​ പാട്ടി​​​െൻറ കൂട്ടുകാർക്കായി ഗൂഗിള്‍ പ്ലേ മ്യൂസിക്കിന് പകരം യൂട്യൂബ് പുതിയ മ്യൂസിക് സ്ട്രീമിങ് സേവനവുമായി എത്തുന്നു. കേൾക്കാം, കാണാം, തിരയാം-ഇങ്ങനെ സംഗീതലോകം പൂർണമായി എളുപ്പത്തിലും വ്യക്തിപരമായും​ കൈകാര്യം ചെയ്യാനുള്ള അവസരമാണ്​ മേയ്​ 22ന്​ എത്തുന്ന പുതിയ സേവനത്തിലുള്ളത്​. 

അംഗീകൃത പാട്ടുകൾ, ആൽബങ്ങൾ, ആയിരക്കണക്കിന്​ പ്ലേ ലിസ്​റ്റുകൾ, റീമിക്സുകള്‍, തത്സമയ സംഗീതമേളകള്‍, പാട്ടുകളുടെ കവര്‍ പതിപ്പുകള്‍, മ്യൂസിക് വിഡിയോ ശേഖരങ്ങള്‍ എന്നിവ യൂട്യൂബ് മ്യൂസിക്കില്‍ ഉണ്ടാകും. യൂട്യൂബ് മ്യൂസിക് നിലവില്‍വന്നാലും ഗൂഗിള്‍ പ്ലേ മ്യൂസിക് പരിഷ്​കാരങ്ങളോടെ നിലനില്‍ക്കുമെന്നാണ്​ ഗൂഗിൾ പറയുന്നത്​. 

പരസ്യമുള്ള സൗജന്യമായ യൂട്യൂബ്​ മ്യൂസിക്കിനെ കൂടാതെ പരസ്യമില്ലാത്ത യൂട്യൂബ് മ്യൂസിക് പ്രീമിയവുമുണ്ട്​. പാട്ടു മാത്രമുള്ള യൂട്യൂബ്​ റെഡ്​ ആപ്പിന്​ പകരമാണിത്​. കേൾക്കാനും കാണാനും ഡൗൺലോഡ്​ ചെയ്യാനും കഴിയും. 

ബാക്ക്​ഗ്രൗണ്ട്​, ഒാഫ്​ലൈൻ പ്ലേ സൗകര്യവുമുണ്ട്​. ഗൂഗിള്‍ പ്ലേ മ്യൂസിക്​, യൂട്യൂബ്​ റെഡ്​ ആപ്പി​​​െൻറ നിലവിലുള്ള വരിക്കാര്‍ക്ക്​ തനിയെ ഇൗ സേവനം ലഭിക്കും. 
വിദേശ രാജ്യങ്ങളിലുള്ള യൂട്യൂബ്​ റെഡ്​ എന്ന മ്യൂസിക്​ ആപ്​ ഇന്ത്യയിൽ എത്തിയിട്ടില്ലാത്തതിനാൽ യൂട്യൂബ്​ മ്യൂസികും എന്നെത്തുമെന്ന്​ സൂചനയില്ല. 

അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, മെക്സിക്കോ, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ താമസിയാതെ ഈ സേവനമെത്തും. ശേഷം ബ്രിട്ടന്‍ ഉൾപ്പെടെ മറ്റ് 14 രാജ്യങ്ങളില്‍ എത്തും. യു.എസിൽ യൂട്യൂബ് മ്യൂസികി​​​െൻറ വരിക്കാരാവാന്‍ പ്രതിമാസം 9.99 ഡോളര്‍ ആണ് (ഏകദേശം 680 രൂപ) ചെലവ്. 
യൂട്യൂബ് മ്യൂസിക് പ്രീമിയത്തിന്​ 11.99 ഡോളറും (ഏകദേശം 815 രൂപ) നൽകണം. 

Tags:    
News Summary - Google to unveil new YouTube Music service-music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.