പാട്ടും പാടി യൂട്യൂബ്
text_fieldsകോടിക്കണക്കിന് കാഴ്ചകളുടെ ശേഖരം സ്വന്തമാണെങ്കിലും പ്രതിമാസം 100 കോടിയോളം പേർ പാട്ടിന് യൂട്യൂബിൽ തിരയുന്നുണ്ടെങ്കിലും യൂട്യൂബിന് അതൊന്നും പോര. അപസ്വരങ്ങളില്ലാതെ പാട്ടുകേൾക്കാൻ ആപ്പിള്‍ മ്യൂസിക്, സ്പോടിഫൈ, ആമസോണ്‍ ആപ്പുകളിലാണ് സംഗീതപ്രേമികൾ പരതുന്നത്. യൂട്യൂബിൽ ചിലപ്പോൾ ലഭിക്കുക യഥാർഥ പകർപ്പുകളല്ല.
കൂടാതെ, ബാക്ഗ്രൗണ്ട് പ്ലേ സൗകര്യവും ഡൗൺലോഡിങ്ങുമില്ല. അതൊന്ന് മാറ്റിമറിക്കാനാണ് യൂട്യൂബ് ലക്ഷ്യമിടുന്നത്. അതുെകാണ്ട് പാട്ടിെൻറ കൂട്ടുകാർക്കായി ഗൂഗിള്‍ പ്ലേ മ്യൂസിക്കിന് പകരം യൂട്യൂബ് പുതിയ മ്യൂസിക് സ്ട്രീമിങ് സേവനവുമായി എത്തുന്നു. കേൾക്കാം, കാണാം, തിരയാം-ഇങ്ങനെ സംഗീതലോകം പൂർണമായി എളുപ്പത്തിലും വ്യക്തിപരമായും കൈകാര്യം ചെയ്യാനുള്ള അവസരമാണ് മേയ് 22ന് എത്തുന്ന പുതിയ സേവനത്തിലുള്ളത്.
അംഗീകൃത പാട്ടുകൾ, ആൽബങ്ങൾ, ആയിരക്കണക്കിന് പ്ലേ ലിസ്റ്റുകൾ, റീമിക്സുകള്‍, തത്സമയ സംഗീതമേളകള്‍, പാട്ടുകളുടെ കവര്‍ പതിപ്പുകള്‍, മ്യൂസിക് വിഡിയോ ശേഖരങ്ങള്‍ എന്നിവ യൂട്യൂബ് മ്യൂസിക്കില്‍ ഉണ്ടാകും. യൂട്യൂബ് മ്യൂസിക് നിലവില്‍വന്നാലും ഗൂഗിള്‍ പ്ലേ മ്യൂസിക് പരിഷ്കാരങ്ങളോടെ നിലനില്‍ക്കുമെന്നാണ് ഗൂഗിൾ പറയുന്നത്.
പരസ്യമുള്ള സൗജന്യമായ യൂട്യൂബ് മ്യൂസിക്കിനെ കൂടാതെ പരസ്യമില്ലാത്ത യൂട്യൂബ് മ്യൂസിക് പ്രീമിയവുമുണ്ട്. പാട്ടു മാത്രമുള്ള യൂട്യൂബ് റെഡ് ആപ്പിന് പകരമാണിത്. കേൾക്കാനും കാണാനും ഡൗൺലോഡ് ചെയ്യാനും കഴിയും.
ബാക്ക്ഗ്രൗണ്ട്, ഒാഫ്ലൈൻ പ്ലേ സൗകര്യവുമുണ്ട്. ഗൂഗിള്‍ പ്ലേ മ്യൂസിക്, യൂട്യൂബ് റെഡ് ആപ്പിെൻറ നിലവിലുള്ള വരിക്കാര്‍ക്ക് തനിയെ ഇൗ സേവനം ലഭിക്കും.
വിദേശ രാജ്യങ്ങളിലുള്ള യൂട്യൂബ് റെഡ് എന്ന മ്യൂസിക് ആപ് ഇന്ത്യയിൽ എത്തിയിട്ടില്ലാത്തതിനാൽ യൂട്യൂബ് മ്യൂസികും എന്നെത്തുമെന്ന് സൂചനയില്ല.
അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, മെക്സിക്കോ, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ താമസിയാതെ ഈ സേവനമെത്തും. ശേഷം ബ്രിട്ടന്‍ ഉൾപ്പെടെ മറ്റ് 14 രാജ്യങ്ങളില്‍ എത്തും. യു.എസിൽ യൂട്യൂബ് മ്യൂസികിെൻറ വരിക്കാരാവാന്‍ പ്രതിമാസം 9.99 ഡോളര്‍ ആണ് (ഏകദേശം 680 രൂപ) ചെലവ്.
യൂട്യൂബ് മ്യൂസിക് പ്രീമിയത്തിന് 11.99 ഡോളറും (ഏകദേശം 815 രൂപ) നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.