മാഷ്​ വിളിച്ചു -‘വന്ന്​ പാടെടാ’... അങ്ങനെ മനോജ്​ രവീന്ദ്ര ഗായകനായി

ലയാളികൾക്ക്​​ എന്നും മൂളിനടക്കാൻ ഒട്ടനവധി പാട്ടുകൾ സമ്മാനിച്ച രവീന്ദ്രൻ മാഷ്​ ഓർമയായിട്ട്​ ഇന്നേക് ക്​ പതിനഞ്ചുവർഷം. നടനും ഗായകനുമായ മനോജ്​ കെ. ജയനെ ആദ്യമായി സിനിമയിൽ പാടിച്ചതും അദ്ദേഹമായിരുന്നു. ഇന്നും മാഷെ കണ്ടതും പാടിയതും മനോജ്​ കെ. ജയന്​ മനോഹരമായ, മറക്കാനാകാത്ത ഒാർമകളാണ്​. ആ ഒാർമകൾ മനോജ്​ കെ. ജയൻ ‘മാധ്യമം’ ഓൺലൈനിനോട്​ പങ്കുവെക്കുന്നു.

സിനിമ സംഗീതലോകത്തെ ഗുരു
ആദ്യമായി സിനിമയിൽ പാടിയത്​ രവീന്ദ്രൻ മാഷിൻെറ സംഗീതത്തിലായിരുന്നു. 2004 ൽ സായ്​വർ തിരുമേനിയിൽ ‘‘അല്ലികള്ളില്​ വെള്ളം കൂട്ടി ത​മ്പ്രാനെന്നെ പറ്റിച്ചേ’’ എന്ന പാട്ടായിരുന്നു അത്​. സംവിധായകൻ പാട്ടുപാടാൻ എന്നോട്​ ആവശ്യപ്പെട്ടു. സംഗീതം രവീന്ദ്രൻ മാഷാണെന്ന്​ പറഞ്ഞപ്പോൾ ആദ്യം പേടിയായിരുന്നു. പിന്നീട്​ രവീന്ദ്രൻ മാഷ്​ വിളിച്ച്​ അദ്ദേഹത്തിൻെറ വീട്ടിൽ വെച്ച് പാടാമെന്നും വീട്ടിലാകുമ്പോൾ കുറച്ചുകൂടി കംഫർട്ട് ആകുമെന്നും പറഞ്ഞു. വീട്ടിൽ സ്​റ്റുഡിയോ സെറ്റ്​ ചെയ്​തിട്ടുണ്ടായിരുന്നു. വീട്ടിലെത്തി ഭക്ഷണം കഴിച്ചതിന് ശേഷം മാഷിന്‍റെ മൂത്തമകനോടൊപ്പം ഒരുതവണ പാടിനോക്കി.

പാട്ട്​ രണ്ടുതവണ കേട്ട്​ മകനും ഞാനും കൂടി വെറുതെ റെക്കോർഡ്​ ചെയ്​തുനോക്കി. ഈസമയം, രവീന്ദ്രൻ മാഷ്​ ഫ്രഷാകാൻ വേണ്ടി പോയതായിരുന്നു. ഒരുമണിക്കൂറിന്​ ശേഷം​ അദ്ദേഹം തിരിച്ചെത്തിയപ്പോൾ ആദ്യം റെക്കോർഡ്​ ചെയ്​തുവെച്ചത്​ കേൾപ്പിച്ചുകൊടുത്തു. കേട്ടശേഷം ഇതു നന്നായിട്ടു​ണ്ടെന്നും ഇതുമതി എന്നും പറഞ്ഞ്​ ചെറിയ തിരുത്തലുകൾ വരുത്തി വീണ്ടും പാടിച്ചു. അധികം ടേക്ക്​ ഇല്ലാതെ ആ പാട്ട്​ ചെയ്​തു എന്നതാണ്​ അതിശയം. സിനിമ ഗാനത്തിൽ​ ഗുരുനാഥൻ ആരാണെന്ന്​ ചോദിച്ചാൽ അത്​ രവീന്ദ്രൻ മാഷാണെന്ന് ഞാൻ​ ഉറപ്പിച്ചുപറയും. മഹാനായ രവീന്ദ്രൻ മാഷിൻെറ സംഗീതത്തിലാണെന്ന് അഭിമാനത്തോ​െട പറയുകയും ചെയ്യും.

അനശ്വര രവീന്ദ്ര സംഗീതം
തേനും വയമ്പും, ഒറ്റക്കമ്പിനാദം മാത്രം, ഹരിമുരളീരവം, ​പ്രമദവനം വീണ്ടും, കളഭം തരാം ഭഗവാനെൻ മനസും തരാം, പത്തുവെളുപ്പിന്​, സുഖമോ ദേവി, ഗംഗേ..., ഒളിക്കുന്നുവോ മിഴിക്കുമ്പിളിൽ തുടങ്ങിയ ഗാന​ങ്ങളെല്ലാം രവീന്ദ്രൻ മാഷ്​ എന്ന പ്രതിഭയെ മലയാളികളുടെ മനസിൽ പ്രതിഷ്​ഠിച്ചതാണ്​.
ഒാരോ ദിവസവും ഒാരോ പാട്ടിലൂടെ എങ്കിലും നമ്മെ ഓർമിപ്പിച്ചുകൊണ്ടിരിക്കും​. അതുതന്നെയാണ്​ ഒരു കലാകാരൻെറ ഏറ്റവും വലിയ സുകൃതവും. ഏറെ കഷ്​ടപ്പെട്ട്​ സിനിമയിൽ എത്തിയ വ്യക്തി മുദ്ര പതിപ്പിച്ചയാളാണ്​ രവീന്ദ്രൻ മാഷ്​. ഡബ്ബിങ്​ ആർട്ടിസ്​റ്റ്​ ആയായിരുന്നു തുടക്കം. പിന്നീട്​ മലയാളത്തിലെ ഏറ്റവും അറി​യപ്പെടുന്നയാളായി മാറിയത്​ അദ്ദേഹം മാത്രമായിരിക്കും.

ഒരു ഒന്നൊന്നര വരവ്​
‘ദക്ഷിണാമൂർത്തിസ്വാമി, ബാബുരാജ്​, ​േദവരാജൻ മാഷ്​ തുടങ്ങിയ സംഗീത കുലപതികൾ അരങ്ങുവാണ മലയാള സിനിമ സംഗീത ലോകത്തിൽ അവർക്ക്​ പിൻതലമുറക്കാരനായി കടന്നുവന്ന പ്രതിഭയാണ്​ രവീ​ന്ദ്രൻ മാസ്​റ്റർ. അവർക്ക്​ പകരം വെക്കാൻ ആരുമില്ല എന്ന പ്രതീതി നിലനിൽക്കു​േമ്പാഴാണ്​ 1980കളിൽ രവീന്ദ്രൻ മാഷിൻെറ കടന്നുവരവ്​. ചൂള സിനിമയിലൂടെ സംഗീതലോക​ത്തിലേക്ക്​ ഒന്നൊന്നര വരവ്​ തന്നെയായിരുന്നു​. സിന്ദൂര സന്ധ്യക്ക്​ മൗനം... താരകേ മിഴിയിതളിൽ കണ്ണീരുമായി... തുടങ്ങിയ പാട്ടുകളിലൂടെയായിരുന്നു ത​​​െൻറ വരവ്​ അറിയിച്ചത്​​. തുടക്കം ഗംഭീരമായതിനാൽതന്നെ എന്നെപ്പോലെ ലക്ഷകണക്കിന്​ പേർ ആദ്യ സിനിമയിലൂടെ അദ്ദേഹത്തെ നെ​ഞ്ചിലേറ്റി. പിന്നീട്​ തേനും വയമ്പുമെല്ലാം എക്കാലവും ഹൃദയത്തിൽ സ്​പർശിക്കുന്ന ഗാനമായി.

രവീന്ദ്രൻ മാഷിൻെറ വളർച്ചക്കൊപ്പം തന്നെയായിരുന്നു എ​െന്നപ്പോലുള്ളവരുടെയും വളർച്ച. കൗമാരത്തിൽ ഏറ്റവും അധികം മൂളിനടന്ന പാട്ടുകൾ അദ്ദേഹത്തി​േൻറതായിരുന്നു. രവീന്ദ്രസംഗീതത്തെ എപ്പോഴും കൂ​െടക്കൂട്ടിയിരുന്നു. തേനും വയമ്പും... ഒറ്റക്കമ്പി നാദം തുടങ്ങിയ പാട്ടുകളെല്ലാം ദിവസവും കാതിലെത്തുമായിരുന്നു അക്കാലത്ത്​. സത്യൻ അന്തിക്കാടിൻെറ മോഹൻലാൽ നായകനായ കളിയിൽ അൽപ്പം കാര്യം എന്ന ചിത്രത്തിൽ യേശുദാസ്​ പാടിയ ‘മനതാരിലെന്നും പൊൻകിനാവും കൊണ്ടുവാ’ എന്ന പാട്ടിൻെറ വലിയ ആരാധകനാ‍യി മാറി.

പ്രമദവനം സൃഷ്​ടിച്ച മായിക ​േ​ലാകം
ഹിസ്​ ഹൈനസ്​ അബ്​ദുള്ളയിലെ പ്രമദവനം മലയാളികളെ സംഗീതത്തിൻെറ എവിടെയോ ഒരറ്റത്ത്​​ എത്തിക്കുകയായിരുന്നു. മലയാളമുള്ളി​ടത്തെല്ലാം രവീന്ദ്രസംഗീതം അലയടിച്ചു. അതോടെ അതിനപ്പുറം ഒരാളില്ല എന്ന ധാരണ മലയാളികൾക്കിടയിൽ ഉയർന്നുവന്നു. രവീന്ദ്രൻമാഷിന്​ ശേഷം ഒരു രവീന്ദ്ര സംഗീതത്തെ മലയാളികൾ കണ്ടിട്ട​ുമില്ല. ദേവരാജൻ മാഷിൻെറയും ദക്ഷിണാമൂർത്തിയുടെയും ബാബുരാജ​ിൻെറയും കാലശേഷം രവീന്ദ്രൻ മാസ്​റ്ററെ കിട്ടി. എന്നാൽ രവീന്ദ്രൻ മാഷ്​ പോയി പതിനഞ്ചുവർഷമായിട്ടും പിൻതലമുറയെ കിട്ടിയിട്ടില്ല. അതൊരു നഗ്​ന സത്യമാണ്​. ഒരിക്കലും തിരിച്ചുകിട്ടാത്ത മലയാളികൾ ഇഷ്​ടപ്പെടുന്ന സംഗീത സംവിധായകൻ.

അഭിനയിക്കാനും പാടാനും ഭാഗ്യം
രവീന്ദ്രൻ മാഷ് സംഗീതം ചെയ്​ത പാട്ടുകളിൽ അഭിനയിക്കാനുള്ള ഭാഗ്യവും എനിക്കുണ്ടായി. വെങ്കലത്തിലെ 'ഒത്തിരി ഒത്തിരി മോഹങ്ങൾ കതിരിട്ട പുത്തരിച്ചമ്പാവ്'​ പാടത്ത്​ എന്ന പാട്ട്​ അത്തരത്തിലൊന്നായിരുന്നു. അതിലെതന്നെ പത്തുവെളുപ്പിന്​ മുറ്റത്തുനിക്കണ കസ്​തൂരി മുല്ലക്ക്​ കാതുകുത്ത്​ എന്ന പാട്ട്​ ഇന്നും മലയാളികൾ മൂളിനടക്കുന്ന​ു. 1997ൽ കണ്ണൂർ എന്ന സിനിമയിൽ ദാസേട്ടനും ചിത്രയും പാടിയ ‘കടലറിയില്ല കരയറിയില്ല കരളിൽനിറയും’ എന്ന പാട്ട്​ വലിയ ഹിറ്റായിരുന്നു. പഞ്ചലോഹം എന്ന ചിത്രത്തിൽ ഗിരീഷ്​ പുത്തഞ്ചേരി എഴുതി ദാ​േസട്ടൻ പാടിയ ‘എന്തേ മുല്ലേ പൂക്കാത്തൂ എൻെറ പൊൻകിനാവിൽ’ എന്ന പാട്ടും ശ്രദ്ധിക്കപ്പെട്ടു.
ഇളമുറതമ്പുരാനിൽ ‘ഓരോരോ പൂമൊട്ടിൽ’ എന്ന പാട്ടിലും അദ്ദേഹത്തിൻെറ സംഗീതത്തിൽ അഭിനയിക്കാൻ കഴിഞ്ഞു. അദ്ദേഹത്തിൻെറ ഏറ്റവും വലിയ ആരാധകൻ എന്ന നിലയിലും നടൻ എന്ന നിലയിലും അതെനിക്ക്​ ഭാഗ്യമായിരുന്നു.

മായാത്ത ഒാർമ
രവീന്ദ്രൻ മാഷിൻെറ ഭാര്യ ശോഭചേച്ചിയുമായി ഇന്നും ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്​. ഇപ്പോഴും സംഗീത സന്ധ്യകളും മറ്റും നടക്കു​​േമ്പാൾ ആദ്യം അഭിനേതാക്കളിൽ എന്നെയായിരിക്കും വിളിക്കുക. ആരുവന്നില്ലെങ്കിലും മനോജ്​ വരണം, ചേട്ടനെക്കുറിച്ച്​ രണ്ടുവരി പറയണം, പറ്റുമെങ്കിൽ നാലുവരി പാടണം എന്നായിരിക്കും ചേച്ചി പറയുക. മൂന്നുദിവസം മുമ്പും അത്തരത്തിൽ ഒരു പരിപാടിയുടെ കാര്യത്തിനായി ചേച്ചി വിളിച്ചിരുന്നു. ഇതെല്ലാം വലിയ അനുഗ്രഹമായാണ്​ തോന്നുന്നത്​.

അച്ഛനും കൊച്ചച്ഛനുമായി (ജയവിജയ) വലിയ ആത്മബന്ധം സൂക്ഷിച്ച വ്യക്തിയായിരുന്നു രവീന്ദ്രൻ മാഷ്​. മ​ദ്രാസിലുണ്ടായിരുന്ന കാലംതൊ​ട്ടേ അറിയാം. ഇവരെ കാണാനായി അദ്ദേഹം വരും. അവരുമായി സൗഹൃദസംഭാഷണവും പാട്ടുകളും പ​ങ്കുവെക്കും. വളരെയധികം കഷ്​ടപ്പെട്ട്​ സിനിമയിൽ എത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. ആ സംഗീതത്തിനു മരണമില്ല. അ​ദ്ദേഹത്തിനും.

Tags:    
News Summary - manoj k jayan raveendran master -music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.