?????? ????? ???? ?????? ?????? ???????????????????? ?????

അസമിലെ പ്രളയബാധിതരെ സഹായിക്കാന്‍ വിഷന്‍ സംഘം

ന്യൂഡല്‍ഹി:  പ്രളയക്കെടുതി വിലയിരുത്താനും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ആലോചിക്കാനും ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍െറ വിഷന്‍ 2016 പദ്ധതിയുടെ ഭാഗമായുള്ള പ്രതിനിധി സംഘം അസമിലത്തെി. 90 ശതമാനം വീടുകളും വെള്ളത്തിലായ അസമിലെ ബംഗ്ളാദേശ് അതിര്‍ത്തി ജില്ലയായ ധുബ്രിയിലാണ് സംഘം സന്ദര്‍ശനം നടത്തിയത്.
ജില്ലയില്‍ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായി പ്രതിനിധിസംഘത്തിലെ മമ്മുണ്ണി മൗലവി, നജീബ് കുറ്റിപ്പുറ്റം എന്നിവര്‍ അറിയിച്ചു. ബ്രഹ്മപുത്ര നദി ചുറ്റപ്പെട്ടുകിടക്കുന്ന ജില്ലയാണ് ധുബ്രി. ബുധനാഴ്ച ഭൂട്ടാനിലെ മാനസ് നദിയില്‍നിന്നുള്ള വെള്ളവുംകൂടി കൂലംകുത്തിയൊഴുകിയത്തെിയതോടെയാണ് വെള്ളപ്പൊക്കം അപകടകരമായ തലത്തിലേക്കുയര്‍ന്നത്.
ധുബ്രിയിലെ 27 സ്കൂളിലാണ് പ്രളയബാധിതരെ താമസിപ്പിച്ചിരിക്കുന്നത്. 300നും 400നുമിടയിലാളുകള്‍ ഓരോ സ്കൂളിലുമുണ്ട്. വീടുകളും കടകളും മുഴുവന്‍ പ്രളയത്തില്‍ മുങ്ങിയ ധുബ്രിയില്‍ കൃഷി ഏതാണ്ട് പൂര്‍ണമായും നശിച്ചു. ശ്രീഗ്രാം, ഹാത്തിപ്പോത്ത തുടങ്ങിയ ഗ്രാമങ്ങളിലെ കുടിവെള്ള, ശുചിത്വ, വിദ്യാഭ്യാസ പദ്ധതികള്‍ ഏറ്റെടുക്കാന്‍ പ്രദേശവാസികളുമായുള്ള കൂടിയാലോചനയില്‍ ധാരണയായതായി ഇരുവരും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.