സൗദിയില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കും

ന്യൂഡല്‍ഹി: സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായ പ്രവാസി ഇന്ത്യക്കാരെ നാട്ടില്‍ തിരിച്ചത്തെിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. പ്രശ്നത്തിലകപ്പെട്ടവരില്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സാഹചര്യം ഒരുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് വിദേശകാര്യ സഹമന്ത്രി എം.ജെ.  അക്ബര്‍ പറഞ്ഞു. ഇന്ത്യയിലെ സൗദി അംബാസഡറുമായും സൗദിയിലെ ഇന്ത്യന്‍ അംബാസഡറുമായും ഇക്കാര്യം ചര്‍ച്ച ചെയ്തു.
തൊഴില്‍ നഷ്ടപ്പെട്ടവരില്‍ മിക്കവരുടെയും  പാസ്പോര്‍ട്ട് അവരുടെ കമ്പനികളുടെ കൈവശമാണുള്ളത്.  എക്സിറ്റ് പാസ് അനുവദിച്ച് അവരെ നാട്ടിലത്തെിക്കാനാണ് ശ്രമിക്കുന്നത്. അത് സൗദി അധികാരികള്‍ തത്ത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. അത് നടപ്പാക്കാന്‍ അല്‍പം സമയമെടുക്കും. അതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. സൗദിയിലെ തൊഴില്‍പ്രശ്നം കൈകാര്യം ചെയ്യുന്നതിന് വിദേശകാര്യ മന്ത്രാലയത്തില്‍ പ്രത്യേക സെല്‍ ഏര്‍പ്പെടുത്തി. നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെട്ട് നിരന്തരം കാര്യങ്ങള്‍ അന്വേഷിക്കുകയും ഇടപെടല്‍ നടത്തുകയും ചെയ്യുന്നുണ്ടെന്നും എം.ജെ. അക്ബര്‍ പറഞ്ഞു.  
സൗദിയിലും കുവൈത്തി  ലും തൊഴില്‍ നഷ്ടപ്പെട്ട് ശമ്പളവും ഭക്ഷണവുമില്ലാത്ത ഇന്ത്യന്‍ തൊഴിലാളികളുടെ കാര്യം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പ്രശ്നത്തില്‍ ഇടപെട്ടിരുന്നു. ദുരിതത്തിലായവര്‍ക്ക് സഹായമത്തെിക്കാന്‍ ഇന്ത്യന്‍ എംബസികള്‍ക്ക് നിര്‍ദേശം നല്‍കിയ മന്ത്രി, ഇക്കാര്യത്തില്‍ സഹകരിക്കാന്‍ സൗദിയിലെയും കുവൈത്തിലെയും ഇന്ത്യന്‍ പ്രവാസി സമൂഹത്തോടും അഭ്യര്‍ഥിച്ചു. ഇതനുസരിച്ച്  സൗദിയില്‍ തൊഴിലാളികള്‍ക്ക് അത്യാവശ്യ ഭക്ഷ്യവിഭവങ്ങളും മറ്റും ഞായറാഴ്ച എത്തിച്ചുനല്‍കിയിട്ടുണ്ട്.  
സൗദിയിലെയും കുവൈത്തിലെയും തൊഴില്‍പ്രശ്നങ്ങളില്‍ ഇടപെടാന്‍ വിദേശകാര്യ സഹമന്ത്രിമാരായ എം.ജെ. അക്ബര്‍, വി.കെ. സിങ് എന്നിവരെ സുഷമ സ്വരാജ് ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ സൗദി ഭരണകൂടവുമായി ചര്‍ച്ചനടത്തുന്നതിന് വി.കെ. സിങ് സൗദിയിലേക്ക് പോകാനും തീരുമാനിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.