ന്യൂഡല്‍ഹി: ലോക്സഭ പാസാക്കിയ ബില്ലില്‍ വരുത്തിയ ഭേദഗതികള്‍ എം.പിമാര്‍ക്ക് വിതരണം ചെയ്ത് ചരക്കുസേവന നികുതി (ജി.എസ്.ടി) ബില്‍ ബുധനാഴ്ച രാജ്യസഭയിലത്തെുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വഴിയൊരുക്കി.
ചൊവ്വാഴ്ച രാവിലെ നടന്ന ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ചരക്കുസേവന നികുതി ബില്ലിനെക്കുറിച്ച് എം.പിമാര്‍ക്ക് മുമ്പാകെ വിശദീകരിച്ചു. കരട് ഭേദഗതി വിതരണം ചെയ്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് സ്വീകരിക്കേണ്ട സമീപനം സംബന്ധിച്ച് രാഹുല്‍ ഗാന്ധി പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തി.
ബുധനാഴ്ച ബില്‍ പരിഗണനക്കെടുക്കുമ്പോള്‍ സഭയില്‍ ഹാജരുണ്ടാകണമെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും എം.പിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്.
വിതരണം ചെയ്ത കരട് ഭേദഗതിയെക്കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചില്ളെങ്കിലും ബില്ലിനെ തുടക്കം മുതല്‍ അനുകൂലിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തുവന്നു.
സംസ്ഥാനങ്ങളുമായി സര്‍ക്കാര്‍ സമവായത്തിലത്തെിയ പ്രധാന ഭേദഗതി സര്‍ക്കാര്‍ കരട് ഭേദഗതിയില്‍ ലഘുവാക്കിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.
പുതിയ നികുതിഘടന വഴി സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം ആദ്യ അഞ്ചുവര്‍ഷം നികത്താന്‍ നടപടി സ്വീകരിക്കുമെന്നും അതിനായി ലോക്സഭ പാസാക്കിയ ബില്ലിലെ 19ാം വകുപ്പ് ഭേദഗതി ചെയ്യുമെന്നുമായിരുന്നു സംസ്ഥാനങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ എത്തിയ ധാരണയെന്നും എന്നാല്‍, കരട് ഭേദഗതിയില്‍ ഉപയോഗിച്ച ഭാഷ അതുറപ്പുവരുത്തുന്നതല്ളെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
പുതിയ അംഗങ്ങളുള്ളതിനാല്‍ ഭേദഗതികളുടെ കരടുമാത്രം വിതരണം ചെയ്താല്‍ പോരെന്നും ലോക്സഭ പാസാക്കിയ ബില്‍കൂടി വിതരണം ചെയ്യണമെന്നുമുള്ള അംഗങ്ങളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.
ഒരു ശതമാനം നിര്‍മാണ നികുതി എടുത്തുകളയുമെന്നതാണ് കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ പ്രധാന മാറ്റം. പുതിയ നികുതിഘടന വഴി സംസ്ഥാനങ്ങള്‍ക്കുണ്ടാക്കുന്ന നഷ്ടം ആദ്യ അഞ്ചുവര്‍ഷം നികത്താന്‍ നടപടി സ്വീകരിക്കുമെന്നതാണ് സര്‍ക്കാര്‍ അംഗീകരിച്ച രണ്ടാമത്തെ മാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.