പഞ്ചാബ് തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥികളെ എ.എ.പി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: 2017ലെ നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാര്‍ഥികളെ എ.എ.പി പ്രഖ്യാപിച്ചു. ഡൽഹി ഹൈക്കോടതിയിലെ  സീനിയര്‍ അഭിഭാഷകന്‍ എച്ച്.എസ് ഫൂല്‍ക്ക മുതല്‍ മുന്‍ ബി.എസ്.പി എം.പി മോഹന്‍ സിങ് വരെ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. എച്ച്.എസ് ഫൂല്‍ക്ക ധാക്ക മണ്ഡലത്തിലും മോഹന്‍ സിങ് ഫിറോസ്പൂര്‍ മണ്ഡലത്തില്‍ നിന്നും മല്‍സരിക്കും. ദലിത് പ്രതിനിധിയായിട്ടാണ് മോഹന്‍ സിങ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. പാര്‍ട്ടി എം.പി ഭഗവന്ദ് മാനിനെ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചെയര്‍മാനായി നിയമിച്ചു. പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളില്ലാതെയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

എച്ച്.എസ് ഫുല്‍ക്ക കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. 117 സീറ്റുകളുള്ള പഞ്ചാബില്‍ ഇത്തവണ അധികാരം പിടിക്കാനാകുമെന്നാണ് എ.എ.പിയുടെ പ്രതീക്ഷ. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ 30.4 ശതമാനം വോട്ട് നേടിയ ആം ആദ്മി പാര്‍ട്ടി 4 സീറ്റുകള്‍ നേടിയിരുന്നു. ക്രിക്കറ്റ് താരം നവജ്യോത് സിങ് സിദ്ദുവിനെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് പാര്‍ട്ടിയുടെ തീരുമാനം. ഇത് സംബന്ധിച്ച് ഒൗദ്യോഗിക പ്രഖ്യാപനം ഇത് വരെ ഉണ്ടായിട്ടില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.