ബൂത്തുതല വോട്ടെണ്ണല്‍ ഒഴിവാക്കല്‍ പരിഗണനയില്‍ –കേന്ദ്രം

ന്യൂഡല്‍ഹി: ബൂത്തുതല വോട്ടെണ്ണല്‍ ഒഴിവാക്കുന്ന കാര്യം തെരഞ്ഞെടുപ്പ് കമീഷന്‍ പരിശോധിച്ചശേഷം നിയമമന്ത്രാലയത്തിന്‍െറ പരിഗണനയിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. എട്ടാഴ്ചക്കകം ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ്, ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍, ജസ്റ്റിസുമാരായ എ.എം. ഖന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചു. പഞ്ചാബില്‍നിന്നുള്ള അഭിഭാഷകന്‍ യോഗേഷ് ഗുപ്തയാണ് ബൂത്തുതല വോട്ടെണ്ണല്‍ വോട്ടിങ്ങിലെ രഹസ്യസ്വഭാവത്തെ ബാധിക്കുന്നതായി കാണിച്ച് അത് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ച് പൊതുതാല്‍പര്യ ഹരജി നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.