കശ്മീര്‍: കേന്ദ്ര സര്‍ക്കാറിനെതിരെ ബി.ജെ.പി എം.പി

ശ്രീനഗര്‍: കശ്മീര്‍ സംഘര്‍ഷം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാറിന് വീഴ്ചപറ്റിയെന്ന് ബി.ജെ.പി എം.പി. ലോക്സഭയിലെ സീറോഅവറില്‍ മുന്‍ ആഭ്യന്തര സെക്രട്ടറി കൂടിയായ എം.പി ആര്‍.കെ. സിങ് ആണ് കേന്ദ്ര സര്‍ക്കാറിന്‍െറ കശ്മീര്‍ നയത്തെ വിമര്‍ശിച്ചത്.

വിഘടനവാദികളെയും തീവ്രവാദികളെയും കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാറിന്‍െറ സമീപനം തെറ്റായിരുന്നെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം കശ്മീര്‍ ജനതയില്‍ ഭൂരിഭാഗവും സമാധാനം കാംക്ഷിക്കുന്നവരാണെന്നും വളരെ കുറച്ച് മാത്രമുള്ള തീവ്രവാദികള്‍ ഇവരെ ഭയപ്പെടുത്തുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.