ഡൽഹി: കിങ് ഫിഷർ വിമാനത്തിെൻറ പേരിൽ നൽകിയ ഏഴുകോടി രൂപയുടെ വണ്ടിച്ചെക്ക് കേസിൽ വിവാദ മദ്യവ്യവസായി വിജയ്മല്യക്ക് ഡൽഹി കോടതിയുടെ ജാമ്യമില്ലാ വാറണ്ട് . നവംബർ നാലിന് കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വാറണ്ട്. ഇന്ത്യയിൽ നിന്ന് മുങ്ങി ലണ്ടനിൽ കഴിയുന്ന മല്യക്ക് വാറണ്ട് അയച്ചുകൊടുക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കോടതി നിർദേശം നൽകി.
നിരവധി തവണ ഉത്തരവിട്ടിട്ടും കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് വാറണ്ടയക്കുന്നതെന്ന് പട്യാലാ കോടതി വ്യക്തമാക്കി. മല്യയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കിങ്ഫിഷർ വിമാനം ഡൽഹി വിമാനത്താവളം ഉപയോഗിച്ചതിെൻറ നിരക്കായി നൽകിയ വിവിധ ചെക്കുകൾ മടങ്ങിയതിനെ തുടർന്ന്ഡൽഹി വിമാനത്താവള മാനേജ്മെൻറാണ് കോടതിയെ സമീപിച്ചത്.
ഇന്ത്യയിൽ വിവിധ ബാങ്കുകളിൽ നിന്ന് 9000 കോടിയുടെ വായ്പയെടുത്ത് മുങ്ങിയ മല്യയുടെ പാസ്പോർട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിരുന്നു. മല്യയെ ഇന്ത്യയിലേക്ക് തിരിച്ച്കൊണ്ടുവരാൻ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ആലോചിച്ച് വരുന്നതിനിടയിലാണ് കോടതിയുടെ ജാമ്യമില്ലാ വാറൻ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.