ഛണ്ഡിഗഡ്: പഞ്ചാബിൽ ആർ.എസ്.എസ് മുതിർന്ന നേതാവ് ജഗദീഷ് ഗഗ്നേജക്ക് വെടിയേറ്റു. ശനിയാഴ്ച രാത്രി ജലാന്തറിലെ ജ്യോതിചൗക്കിൽവെച്ച് ബൈക്കിലെത്തിയ അജ്ഞാത സംഘമാണ് ജഗദീഷിനെ ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു.
സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജഗദീഷിെൻറ നില വഷളാണെന്നും മൂന്ന് ബുള്ളറ്റ് ശരീരത്തിൽ പതിച്ചെന്നും ബി.ജെ.പി പ്രാദേശിക എം.എൽ.എ മനോരഞ്ജൻ ഖാലിയ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജഗദീഷിന് നേർക്കുണ്ടായ ആക്രമണത്തെ പഞ്ചാബ് കോൺഗ്രസ് നേതൃത്വം അപലപിച്ചു. ആർ.എസ്.എസിെൻറ ആശയത്തോട് യോജിക്കാൻ കഴിയില്ലെങ്കിലും ജനാധിപത്യ വ്യവസ്ഥയിൽ ഏതൊരാൾക്കും അവരുടെ ആശയപരമായ വിശ്വാസവും രാഷ്ട്രീയവും പിന്തുടരാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.