കോഴിക്കോട്: ഗോ സംരക്ഷണത്തിന്‍െറ പേരില്‍ നടക്കുന്ന അക്രമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം വളരെ വൈകിപ്പോയെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീം എം.പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അക്രമങ്ങള്‍ നേരിടണമെന്ന തീരെ ചെറിയ പ്രതികരണം മാത്രമാണ് അദ്ദേഹത്തിന്‍െറ ഭാഗത്തുനിന്നുണ്ടായത്. പ്രതികരണം വൈകിപ്പോയെന്നു മാത്രമല്ല അത് തീരെ കുറഞ്ഞും പോയി. പ്രധാനമന്ത്രിയെന്ന നിലയില്‍ ഇക്കാര്യത്തില്‍ ശക്തമായ നടപടിയെടുക്കാനും പ്രതികരിക്കാനുമാണ് അദ്ദേഹം തയാറാകേണ്ടത്. എന്ത് കഴിക്കണം കഴിക്കരുത് എന്നൊക്കെയുള്ളത് ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണ്. എന്നാല്‍, ഗോ സംരക്ഷണത്തിന്‍െറ പേരില്‍ ജനങ്ങള്‍ ആക്രമിക്കപ്പെടുകയാണ്.
വിശ്വാസത്തിന്‍െറ പേരില്‍ വിദ്വേഷം പടര്‍ത്തി ഗുജറാത്തിലും മറ്റ് സംസ്ഥാനങ്ങളിലും ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. ദലിതരും മുസ്ലിംകളും ആക്രമിക്കപ്പെടുന്നു. ഇത്തരത്തില്‍ സംഘ്പരിവാര്‍ അജണ്ട മോദി സര്‍ക്കാറിനെ സ്വാധീനിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാന്‍ മതേതര കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കേ കഴിയൂവെന്നും മുഹമ്മദ് സലീം പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ ജോ. സെക്രട്ടറി അഡ്വ. പി.എം. മുഹമ്മദ് റിയാസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.