കനയ്യയുടെ സുരക്ഷ ജെ.എന്‍.യു പിന്‍വലിച്ചു

ന്യൂഡല്‍ഹി: വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റ് കനയ്യ കുമാറിന് ജെ.എന്‍.യു സര്‍വകലാശാല ഏര്‍പ്പെടുത്തിയ സ്വകാര്യ സുരക്ഷ പിന്‍വലിച്ചു. സുരക്ഷായിനത്തില്‍ അഞ്ചു ലക്ഷം രൂപ ചെലവഴിച്ചതായും ഇത്രയും തുക അടച്ചുകഴിഞ്ഞാല്‍ വീണ്ടും തുടരുന്നതാണെന്നും യൂനിവേഴ്സിറ്റി അധികൃതര്‍ അറിയിച്ചു. രാജ്യദ്രോഹക്കുറ്റത്തില്‍ ജാമ്യം ലഭിച്ച് കാമ്പസില്‍ എത്തിയതിനെ തുടര്‍ന്ന് ഡല്‍ഹി ഹൈകോടതിയുടെ നിര്‍ദേശമനുസരിച്ചാണ് കനയ്യക്ക് ഡല്‍ഹി പൊലീസിന്‍െറ സുരക്ഷ ലഭ്യമാക്കിയത്. എന്നാല്‍, ഇനി പരിമിതമായ സുരക്ഷയുടെ ആവശ്യമേ ഉള്ളൂ എന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഒരു വ്യക്തിയുടെ മാത്രം സുരക്ഷക്കുവേണ്ടി ഇത്ര വലിയ തുക യൂനിവേഴ്സിറ്റിക്ക് താങ്ങാനാവില്ല. ഇപ്പോള്‍ കാമ്പസിന്‍െറ സുരക്ഷാനില ഭദ്രമാണെന്നും അദ്ദേഹം പറഞ്ഞു. കോടതി ഉത്തരവിനെ തുടര്‍ന്ന് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും കാമ്പസിനുള്ളില്‍ പൊലീസ് സുരക്ഷ ആവശ്യമില്ളെന്ന് കാണിച്ച് കനയ്യ വി.സിക്ക് കത്തെഴുതിയിരുന്നു. കനയ്യ താമസിക്കുന്ന ഹോസ്റ്റലിലും കാമ്പസിനകത്ത് എവിടെ സഞ്ചരിക്കുകയാണെങ്കിലും നാലു പൊലീസുകാര്‍ അനുഗമിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.