നിരാഹാരം അവസാനിപ്പിച്ചു; മണിപ്പൂരി​െൻറ മുഖ്യമന്ത്രിയാകാൻ ആഗ്രഹമെന്ന്​ ഇറോം ശർമിള

ഇംഫാൽ: രാഷ്​ട്രീയത്തിൽ സജീവമാകാനും മണിപ്പൂരിലെ മുഖ്യമന്ത്രിയാകാനുമാണ്​ ആഗ്രഹമെന്ന്​ ​ ഇറോം ശർമിള. സായുധസേന പ്രത്യേക അധികാര നിയമം(അഫ്​സ്​പ) റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട്​ 16 വർഷമായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചുകൊണ്ട്​ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.

രാഷ്​ട്രീയത്തെക്കുറിച്ച്​ കൂടുതൽ അറിവില്ലെങ്കിലും ജനങ്ങളെ സഹായിക്കാനാണ്​ മുഖ്യമന്ത്രിയാവാൻ ആഗ്രഹിക്കുന്നതെന്ന്​ ഇറോം ശർമിള പറഞ്ഞു.ത​െൻറ രാഷ്​ട്രീയ പ്രവേശത്തെ ചില ​ഗ്രൂപ്പുകൾ എതിർക്കുന്നത്​ എന്തുകൊണ്ടാണെന്ന്​ അറിയല്ല.മണിപ്പൂരി​െൻറ ഉരുക്കുവനിതയെന്ന പേര്​ നിലനിർത്താൻ ശ്രമിക്കുമെന്നും വികാര നിർഭരയായി ഇറോം ശർമിള പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.