ന്യൂഡല്‍ഹി: ജോലി സ്ഥലത്തെ അപകടത്തെ തുടര്‍ന്നുള്ള പരിക്ക്, മരണം, ജോലിയുമായി ബന്ധപ്പെട്ട രോഗബാധ, വൈകല്യം എന്നിവയുമായി ബന്ധപ്പെട്ട് തൊഴിലാളിക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം സംബന്ധിച്ച നിയമഭേദഗതി ലോക്സഭ പാസാക്കി. 1923ലെ നിയമം ഭേദഗതി ചെയ്താണ് തൊഴിലാളി നഷ്ടപരിഹാര ഭേദഗതി നിയമം- 2016 കൊണ്ടുവന്നത്.
പുതിയ നിയമം അനുസരിച്ച് നഷ്ടപരിഹാരം ലഭിക്കാനുള്ള അര്‍ഹത സംബന്ധിച്ച് ഓരോ തൊഴിലാളിയെയും അറിയിക്കേണ്ട ബാധ്യത തൊഴിലുടമയുടേതാണ്. നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടായിട്ടും അത് നിഷേധിച്ചാല്‍ തൊഴിലുടമക്ക് ചുമത്തുന്ന പിഴ 5,000 രൂപയില്‍നിന്ന് 50,000 ആക്കി ഉയര്‍ത്തി. ഇത് പിന്നീട് പ്രത്യേക ഉത്തരവ് വഴി ഒരു ലക്ഷമാക്കി ഉയര്‍ത്തുമെന്ന് ബില്‍ അവതരിപ്പിച്ച കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ പറഞ്ഞു.
ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ഗുണകരമാണ് പുതിയ നിയമം. സര്‍ക്കാറിന്‍െറ തൊഴിലാളി ക്ഷേമ നടപടിയുടെ ഭാഗമാണിതെന്നും മന്ത്രി പറഞ്ഞു. നഷ്ടപരിഹാര തുക സംബന്ധിച്ച് എംപ്ളോയി കോംപന്‍സേഷന്‍ കമീഷണറുടെ ഉത്തരവ ് തടഞ്ഞുവെക്കാനുള്ള അധികാരം നിയന്ത്രിക്കുന്നുവെന്നതാണ് പുതിയ നിയമത്തിലെ സവിശേഷത. ഹൈകോടതി പ്രത്യേകമായി സ്റ്റേ അനുവദിച്ചാല്‍ മാത്രമേ നഷ്ടപരിഹാര തുക കമീഷണര്‍ക്ക് തടഞ്ഞുവെക്കാനാകൂ. കമീഷണറുടെ ഉത്തരവിനെതിരെ തൊഴിലുടമ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കിയതിന്‍െറ പേരില്‍ മാത്രം തൊഴിലാളിക്ക് തുക ലഭിക്കാതിരിക്കുന്ന സാഹചര്യം ഇതോടെ ഇല്ലാതാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.