രക്ഷാബന്ധന്‍ ദിനത്തില്‍ ബി.ജെ.പി വനിത ജനപ്രതിനിധികള്‍ ഇന്ത്യന്‍ അതിര്‍ത്തികള്‍ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: രക്ഷാബന്ധന്‍ ദിനത്തില്‍ ബി.ജെ.പി വനിതാ ജനപ്രതിനിധികള്‍ അതിര്‍ത്തികളിലെ പട്ടാള ക്യാമ്പുകള്‍ സന്ദര്‍ശിക്കണമെന്ന് പാര്‍ട്ടിയുടെ കര്‍ശന നിര്‍ദേശം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത്തരത്തില്‍ ഒരു നിര്‍ദേശം പാര്‍ട്ടിക്ക് മുന്നില്‍ വെച്ചത്. കേന്ദ്ര ടെക്സ്റ്റെയില്‍സ് വകുപ്പ് മന്ത്രി സ്്മൃതി ഇറാനി സിയാച്ചിന്‍ മേഖല സന്ദര്‍ശിക്കും. അത് പോലെ ആരോഗ്യമന്ത്രി അനുപ്രിയ പട്ടേല്‍ രാജസ്ഥാനിലെ അതിര്‍ത്തിയായ ജയ്സല്‍മര്‍ അതിര്‍ത്തി സന്ദര്‍ശിക്കും. രാഷ്ട്രത്തിന്‍െറ അതിര്‍ത്തികള്‍ സംരക്ഷിക്കുന്ന ജവാന്‍മാരുടെ കൈകളില്‍ രാഗി അണിഞ്ഞാണ് മന്ത്രിമാര്‍ രക്ഷാബന്ധന്‍ ദിനം ആചരിക്കുന്നത്. ആഗസ്റ്റ് 18 നാണ് രക്ഷാബന്ധന്‍ ദിനാചരണം.

കേന്ദ്ര വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി മേനക ഗാന്ധി പഞ്ചാബ് അതിര്‍ത്തി സന്ദര്‍ശിക്കും. പാര്‍ട്ടി എം.പി മാരോട് സ്വാതന്ത്ര്യ സമരസേനാനികളുടെ ജന്മസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചിട്ടുണ്ട്. ആഗസ്റ്റ് 9 മുതല്‍ 23 വരെ ദേശവ്യാപകമായി സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ബി.ജെ.പി ദേശീയ നേതൃത്വം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.