ന്യൂഡല്‍ഹി: കശ്മീരില്‍ നിലനില്‍ക്കുന്ന സംഘര്‍ഷ സാഹചര്യങ്ങളില്‍ സംസ്ഥാനത്തെ ജനതക്ക് ആഭിമുഖ്യം പ്രഖ്യാപിച്ച് ലോക്സഭ പ്രമേയം പാസാക്കി. കശ്മീരിലെ ജനതയുടെ ആത്മവിശ്വാസം പുന:സ്ഥാപിക്കുക എന്ന വിഷയത്തില്‍ അവതരിപ്പിച്ച പ്രമേയമാണ് ലോക്സഭ ഏകകണ്ഠേന അംഗീകരിച്ചത്.
കശ്മീരിലെ ജനതയില്‍ വിശ്വാസമര്‍പ്പിച്ച് , സംഘര്‍ഷങ്ങളില്‍ ഉത്കണ്ഠ രേഖപ്പെടുത്തി കഴിഞ്ഞദിവസം രാജ്യസഭയും പ്രമേയം പാസാക്കിയിരുന്നു. വിഷയം സംബന്ധിച്ച് വ്യാഴാഴ്ച രാജ്യസഭയില്‍ മണിക്കൂറോളം നീണ്ട ചര്‍ച്ചയാണ് നടന്നത്.
കശ്മീരില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.