ന്യൂഡൽഹി: ഇൗ വർഷത്തെ പാകിസ്താെൻറ സ്വാതന്ത്ര്യദിനാഘോഷം ജമ്മുകശ്മീരിെൻറ സ്വാതന്ത്ര്യത്തിന് വേണ്ടി സമർപ്പിക്കുന്നെന്ന് ഇന്ത്യയിലെ പാക് ഹൈകമീഷണർ അബ്ദുൽ ബാസിത്. ജമ്മുകശ്മീർ പ്രശ്നം ചർച്ചചെയ്യാമെന്ന പാകിസ്താെൻറ ക്ഷണത്തിന് ഇന്ത്യ ശക്തമായ മറുപടി നൽകിയതിനു പിന്നാലെയാണ് വിവാദ പ്രസ്താവനയുമായി പാക് ഹൈകമീഷണർ രംഗത്തെത്തിയത്.
‘പാകിസ്താെൻറ ഇൗവർഷത്തെ സ്വാതന്ത്ര്യദിനാഘോഷം കശ്മീരിലെ പോരാട്ടങ്ങൾക്ക് സമർപ്പിക്കുകയാണ്. കശ്മീരിന് സ്വാതന്ത്ര്യം ലഭിക്കുന്നത് വരെ പോരാട്ടം തുടരും. ജമ്മുകശ്മീരിലെ ജനങ്ങളുടെ ജീവത്യാഗം വെറുതെയാവില്ല.
ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും പാകിസ്താൻ എപ്പോഴും നടത്തുന്നുണ്ട്’- അബ്ദുൽ ബാസിത് എ.എൻ.ഐ വാർത്താ ഏജൻസിയോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.