രാഷ്ട്രീയ പ്രവേശം: തീരുമാനത്തില്‍ മാറ്റമില്ളെന്ന് ഇറോം ശര്‍മിള

ഇംഫാല്‍: രാഷ്ട്രീയത്തിലിറങ്ങാനുള്ള തീരുമാനത്തില്‍ മാറ്റമില്ളെന്ന് മണിപ്പൂരിന്‍െറ ഉരുക്കുവനിത ഇറോം ശര്‍മിള. സായുധസേനാ സവിശേഷാധികാരനിയമം (അഫ്സ്പ) റദ്ദാക്കാനുള്ള തന്‍െറ പോരാട്ടത്തില്‍ പുതിയ തുടക്കമാകും രാഷ്ട്രീയപ്രവേശമെന്ന് പ്രത്യാശിക്കുന്നതായും അവര്‍ പറഞ്ഞു. നിരാഹാരം പിന്‍വലിക്കാനും രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുമുള്ള തീരുമാനത്തില്‍ ജനം പൊതുവേ അതൃപ്തരാണ്. ഒഴിവാക്കിയതുപോലെയാണ് പൊതുസമൂഹം തന്നോട് പെരുമാറുന്നതെന്നും അവര്‍ പറഞ്ഞു.

സുഹൃത്തുക്കള്‍, അയല്‍ക്കാര്‍, ബന്ധുക്കള്‍ തുടങ്ങിയവരില്‍നിന്ന് കടുത്ത എതിര്‍പ്പ് നേരിടേണ്ടിവന്ന ഇറോമിന് തീവ്രവാദിസംഘടനകളുടെ ഭീഷണി വരെയുണ്ടായി. 16 വര്‍ഷമായി തന്‍െറ വസതിയായിരുന്ന ആശുപത്രിയിലേക്കുതന്നെ ഒടുക്കം അവര്‍ക്ക് മടങ്ങേണ്ടിയും വന്നു. രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള തീരുമാനത്തില്‍ ഇതത്തേുടര്‍ന്ന് മാറ്റം വരുത്തിയോ എന്ന ചോദ്യത്തിന് ഇല്ളെന്നായിരുന്നു ഇറോമിന്‍െറ മറുപടി. തനിക്ക് മുഖ്യമന്ത്രിയാകണമെന്നും മുഖ്യമന്ത്രിയായാല്‍ കുപ്രസിദ്ധമായ അഫ്സ്പ നീക്കം ചെയ്യാനാകുമെന്നും ഇറോം വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനപിന്തുണ ലഭിക്കുമെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണയില്ലാതെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ട് കാര്യമില്ളെന്ന അഭിപ്രായത്തോട് യോജിക്കുന്നില്ല. നിരാഹാരം അവസാനിപ്പിക്കുകയെന്നാല്‍ തന്‍െറ പോരാട്ടം അവസാനിപ്പിക്കലല്ല. ജനപിന്തുണ ഇല്ലാതായതുകൊണ്ടാണ് നിരാഹാരം അവസാനിപ്പിക്കേണ്ടിവന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.