യുനയിൽ രോഹിത് വെമുലയുടെ അമ്മ പതാകയുയർത്തി

യുന/ഗുജറാത്ത്: യുനയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാർഥി രോഹിത് വെമുലയുടെ അമ്മ രാധിക വെമുല പതാകയുയർത്തി. ഗോരക്ഷാപ്രവർത്തകർ നാല് ദലിതരെ കാറിൽ കെട്ടിയിട്ട് മർദിച്ചതിനെ തുടർന്ന് ദേശീയശ്രദ്ധ ആകർഷിച്ച പട്ടണമാണ് ഗുജറാത്തിലെ യുന. ദലിതർക്കെതിരെയുള്ള അക്രമങ്ങളിൽ പ്രതിഷേധിച്ച് സ്വാതന്ത്ര്യ ദിനത്തിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്ത റാലിയും സംഘടിപ്പിച്ചു.  

സാമൂഹിക സമത്വം ഉറപ്പുവരുത്തുന്നതിനും പാവപ്പെട്ടരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനുമായി കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ഇന്ന് നടത്തിയ പ്രസംഗത്തിൽ വാഗ്ദാനം ചെയ്തിരുന്നു. ഇത്തരം വാഗ്ദാനങ്ങൾ കേട്ട് തങ്ങൾക്ക് മടുത്തിരിക്കുന്നു എന്നാണ് യുനയിൽ തടിച്ചുകൂടിയ ജനാവലി ഉദ്ഘോഷിച്ചത്.

ഗുജറാത്ത് മോഡൽ വികസനത്തെ തകർത്തെറിഞ്ഞത് ഇവിടത്തെ ജനങ്ങളാണെന്ന് റാലിയെ അഭിസംബോധന ചെയ്യവെ കനയ്യകുമാർ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.