ശ്രീനഗര്‍: കശ്മീരിലെ ബദ്ഗാം ജില്ലയില്‍ പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാലു യുവാക്കള്‍ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവെപ്പില്‍ 15 പേര്‍ക്ക് പരിക്കേറ്റു. ഇതോടെ കശ്മീരില്‍ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 64 ആയി .
ചൊവ്വാഴ്ച രാവിലെ ബദ്ഗാമിലെ മാഗം ഏരിയയില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധപ്രകടനം നടത്തിയ യുവാക്കള്‍ക്കെതിരെയാണ് വെടിവെപ്പുണ്ടായത്. പ്രതിഷേധക്കാര്‍ സി.ആര്‍.പി.എഫ് വാഹനത്തിനു നേരെ കല്ളെറിഞ്ഞതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കശ്മീര്‍ നടന്ന സംഘര്‍ഷത്തിനെ തുടര്‍ന്ന് പ്രഖ്യാപിച്ച കര്‍ഫ്യൂ 39ാം ദിവസവും തുടരുകയാണ്. നിരോധാഞ്ജ ലംഘിച്ച് ഒരു കൂട്ടം യുവാക്കള്‍ പ്രകടനം നടത്തിയതാണ് വീണ്ടും സംഘര്‍ഷത്തിനിടയാക്കിയിരിക്കുന്നത്.
കശ്മീര്‍ സംഘര്‍ഷം ചര്‍ച്ച ചെയ്യന്‍ ഡല്‍ഹിയില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്‍റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം നടക്കാനിരിക്കെയാണ് വെടിവെപ്പും മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, ഇന്‍്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ എന്നിവരും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.