ന്യൂഡല്‍ഹി: അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരെ സാമൂഹികപ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദും ഭര്‍ത്താവ് ജാവേദ് ആനന്ദും രണ്ട് എന്‍.ജി.ഒകളും നല്‍കിയ ഹരജിയില്‍ സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാറിന്‍െറ പ്രതികരണം തേടി. സംസ്ഥാന സര്‍ക്കാറിനും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മത്തേക്കും നോട്ടീസയച്ച കോടതി രണ്ടാഴ്ചക്കകം മറുപടി നല്‍കാനാവശ്യപ്പെട്ടു. കേസില്‍ സെപ്റ്റംബര്‍ 21ന് വാദം കേള്‍ക്കും. ടീസ്റ്റയും ഭര്‍ത്താവും സബ്രങ് ട്രസ്റ്റ്, സിറ്റിസന്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് എന്നീ സംഘടനകളുമാണ് അഹ്മദാബാദ് പൊലീസ് ക്രൈം ബ്രാഞ്ചിന്‍െറ നടപടിക്കെതിരെ സുപ്രീംകോടതിയിലത്തെിയത്. ഇവരുടെ ഹരജി ഒക്ടോബറില്‍ ഗുജറാത്ത് ഹൈകോടതി തള്ളിയിരുന്നു.
ഗോധ്ര കലാപാനന്തര കൂട്ടക്കൊലയില്‍ 69 പേര്‍ കൊല്ലപ്പെട്ട ഗുല്‍ബര്‍ഗ് സൊസൈറ്റിയെ മ്യൂസിയമാക്കി മാറ്റുന്നതിനായി ശേഖരിച്ച 1.51 കോടി വകമാറ്റിയതുമായി ബന്ധപ്പെട്ട കേസിലാണ് ക്രൈംബ്രാഞ്ച് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. ഇതംഗീകരിച്ചുകൊണ്ടുള്ള കീഴ്കോടതി തീരുമാനം ഹൈകോടതി ശരിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.