റിസര്‍വ് ബാങ്ക് പുതിയ 100 രൂപ നോട്ടുകള്‍ പുറത്തിറക്കും

തിരുവനന്തപുരം: 2005ലെ മഹാത്മാഗാന്ധി പരമ്പരയില്‍പെട്ട പുതിയ മൂന്ന് സവിശേഷതകളോടുകൂടിയ100 രൂപാ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കും. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. രഘുറാം ജി. രാജന്‍െറ ഒപ്പോടുകൂടിയ നോട്ടില്‍ 2016 എന്ന് വര്‍ഷവും രേഖപ്പെടുത്തിയിരിക്കും. നമ്പറിങ് പാനലില്‍ ഇന്‍സെറ്റ് അക്ഷരങ്ങള്‍ ഇല്ലാത്തതായിരിക്കും പുതിയ 100 രൂപ നോട്ടുകള്‍. നമ്പര്‍ പാനലില്‍ അക്കങ്ങളുടെ വലിപ്പം ആരോഹണക്രമത്തില്‍ രേഖപ്പെടുത്തിയതും ബ്ളീഡ് ലൈനുകളോട് കൂടിയതും മറുവശത്ത് വലിയ തിരിച്ചറിയല്‍ രേഖകളുള്ളതുമാണ് നോട്ടുകള്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.