കശ്മീരില്‍ പ്രവേശാനുമതിക്ക് യു.എന്‍

ജനീവ: ജമ്മു-കശ്മീരിലും പാക്കധീന കശ്മീരിലും ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ കമീഷന്‍ സമിതിക്ക് പ്രവേശാനുമതി നല്‍കണമെന്ന് ആവശ്യം. യു.എന്‍ മനുഷ്യാവകാശ കമീഷണര്‍ സെയ്ദ് റഅദ് ഹുസൈനാണ് ഇന്ത്യയോടും പാകിസ്താനോടും ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രവേശത്തിനുള്ള അപേക്ഷ ഇതുവരെ പരിഗണിക്കാത്തതില്‍ ദുഖം രേഖപ്പെടുത്തിയ അദ്ദേഹം മനുഷ്യാവകാശലംഘനങ്ങള്‍ നടക്കുന്നതായ ആരോപണങ്ങള്‍ പരിശോധിക്കാനാണ് സന്ദര്‍ശനമെന്ന് വ്യക്തമാക്കി.

സൈന്യത്തിന്‍െറ അമിതാധികാരം, പ്രക്ഷോഭത്തില്‍ സിവിലിയന്മാര്‍ കൊല്ലപ്പെടുന്നത്, നിരവധി പേര്‍ക്ക് പരിക്കേറ്റ സംഭവങ്ങള്‍ തുടങ്ങിയവ പരിശോധിക്കേണ്ടതുണ്ട്. സുതാര്യമായ അന്വേഷണമാണ് സമിതി ആഗ്രഹിക്കുന്നത്. ഇരകളായ ആളുകളുമായി കൂടിക്കാഴ്ച നടത്താനും സ്ഥിതി യഥാര്‍ഥത്തില്‍ വിലയിരുത്താനുമാണ് സന്ദര്‍ശനം -അദ്ദേഹം പറഞ്ഞു.

ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തെ തുടര്‍ന്ന് കശ്മീരില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ 65 പേര്‍ കൊല്ലപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് യു.എന്‍ ഇടപെടല്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.