കോര്‍പറേറ്റ് വേതനത്തിനൊപ്പമില്ല കാബിനറ്റ് സെക്രട്ടറിയുടെ ശമ്പളം

ന്യൂഡല്‍ഹി: ഏഴാം ശമ്പളക്കമീഷന്‍ അനുസരിച്ചുള്ള ശമ്പളം ലഭിച്ചാലും സര്‍ക്കാര്‍ സര്‍വിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കുപോലും കോര്‍പറേറ്റ് ലോകത്തെ ജീവനക്കാരുടെ വേതനത്തിനെക്കാള്‍ ലഭിക്കില്ല. കാബിനറ്റ് സെക്രട്ടറിക്കാണ് ഏറ്റവുമുയര്‍ന്ന ശമ്പളം; പ്രതിമാസം 2.5 ലക്ഷം രൂപ. അതേസമയം, 1000 കോടി വാര്‍ഷിക മൊത്തവരുമാനമുള്ള കമ്പനിയിലെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ക്ക് കുറഞ്ഞ ശമ്പളം പ്രതിമാസം 10 ലക്ഷമാണ്.

 ഇത് 25 ലക്ഷം വരെയാകാം. പക്ഷേ, ഈ താരതമ്യം അടിസ്ഥാനശമ്പളത്തില്‍ മാത്രമാണ്. ഉദ്യോഗസ്ഥര്‍ക്ക് ഡല്‍ഹിയില്‍ തോട്ടക്കാരുള്‍പ്പെടെയുള്ള ബംഗ്ളാവും സുരക്ഷാ ഉദ്യോഗസ്ഥരെയുമൊക്കെ ലഭിക്കും.
ശമ്പളത്തിനപ്പുറമുള്ള നിരവധി ആനുകൂല്യങ്ങള്‍ കേന്ദ്രസര്‍ക്കാറിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നുണ്ട്.
 യാത്ര, വൈദ്യസഹായം തുടങ്ങിയവക്ക് ബത്തകളും പെന്‍ഷനുമുള്‍പ്പെടെ ആനുകൂല്യങ്ങള്‍ക്ക് കേന്ദ്രജീവനക്കാര്‍ക്ക് അര്‍ഹതയുണ്ട്. അതേസമയം, സ്വകാര്യമേഖലയിലെ ജോലികള്‍ക്കുള്ളത്ര സമ്മര്‍ദമില്ലതാനും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.