ഞാൻ വായ തുറന്നാൽ രാജ്യം കിടുങ്ങും; ദാവൂദ്​ ബന്ധത്തിൽ രാജിവെച്ച ബി.ജെ.പി മന്ത്രി

മുംബൈ: താൻ വായ തുറന്നാൽ രാജ്യം മുഴുവൻ കിടുങ്ങുമെന്ന് ‘ദാവൂദ്​ ബന്ധ’ത്തി​െൻറ പേരിൽ മന്ത്രിസ്ഥാനം രാജിവെച്ച മഹാരാഷ്​ട്ര ബി.ജെ.പി നേതാവ്​ ഏക്​നാഥ്​ ഖഡ്​സെ. എനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഞാൻ രാജിവച്ചു. പക്ഷെ, ഞാൻ വായ തുറന്നാൽ ഈ രാജ്യം മുഴുവൻ കിടുങ്ങും – ഖഡ്സെ പറഞ്ഞു.

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമി​െൻറ വീട്ടിൽനിന്ന് ഖഡ്സെയുടെ ഫോണിലേക്കു നിരവധി തവണ വിളി വന്ന സംഭവത്തെ തുടർന്നാണ്​ ഖഡ്​സെ രാജിവെച്ചത്​. രാജിവച്ച് ഒരു മാസത്തിന് ശേഷമാണ് ഖഡ്സെയുടെ പ്രതികരണം. സ്വന്തം നിയമസഭ മണ്ഡലമായ ജാലഗണിൽ ത​െൻറ അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് വിവാദമായേക്കാവുന്ന പ്രസ്​താവന ഖഡ്​സെ നടത്തിയത്​.

മഹാരാഷ്​ട്ര റവന്യൂ മന്ത്രിയും മന്ത്രിസഭയിലെ രണ്ടാമനുമായിരുന്ന ഏക്നാഥ് ഖഡ്സെയുടെ രാജി ഏറെ ചർച്ചയായിരുന്നു. ദാവൂദ്​ ബന്ധത്തിന്​ പുറമെ  സർക്കാർ ഭൂമി കുറഞ്ഞ വിലക്കു ഭാര്യക്കും മരുമകനും  കൈമാറിയതും രാജിക്ക്​ കാരണമായി.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ ലക്ഷ്യംവെച്ചും ഖഡ്സെ സംസാരിച്ചു. മഹാരാഷ്ട്രയിൽ ബിജെപിയെ അധികാരത്തിലെത്തിക്കുന്നതിൽ താൻ വഹിച്ച പങ്ക് വളരെ വലുതാണ്. നിയമസഭ തെരഞ്ഞെടുപ്പിന്​ മുമ്പ്​ ശിവസേനയുമായുള്ള സഖ്യം അവസാനിപ്പിക്കാൻ താനാണ്​ മുൻകൈയെടുത്തത്​. സഖ്യം ഉപേക്ഷിച്ചില്ലായിരുന്നെങ്കിൽ മഹാരാഷ്​ട്രയിൽ ബി.ജെ.പിക്ക് മുഖ്യമന്ത്രിയുണ്ടാവില്ലായിരുന്നു. പകരം ശിവസേനയുടെ മുഖ്യമന്ത്രിയാകും ഉണ്ടാവുകയെന്നും ഖഡ്സെ കൂട്ടിച്ചേർത്തു.

അതേസമയം,  ഖഡ്സെയെ കസ്​റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് കോൺഗ്രസും എൻ.സി.പിയും ആവശ്യപ്പെട്ടു. ഖ‍ഡ്സെക്ക്​ ദാവൂദുമായോ ഭീകരസംഘടനകളുമായോ ബന്ധപ്പെട്ട നിർണായക വിവരങ്ങൾ അറിയാം. ഇത്​ മനസിലാക്കാൻ മഹാരാഷ്​ട്ര ഭീകര വിരുദ്ധ സ്​ക്വാഡ്​(എ.ടി.എസ്)  ഖഡ്സെയെ ചോദ്യം ചെയ്യണമെന്ന് കോൺഗ്രസ് വക്താവ് അൽ നസീർ സഖറിയ ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.