ഖുര്‍ആനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി; എ.എ.പി എം.എല്‍.എക്കെതിരെ കേസ്​

ന്യൂഡൽഹി: ദക്ഷിണ ഡല്‍ഹിയില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടി എം.എൽ.എ നരേഷ് യാദവിനെതിരെ പൊലീസ് കേസെടുത്തു. പഞ്ചാബിലെ മാലേര്‍കോട്‍ലയില്‍ വെച്ച് ഖുര്‍ആനെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിലാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസിലെ മുഖ്യപ്രതി വിജയ് കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നരേഷ് യാദവിനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തത്.

നരേഷ് യാദവിനു വേണ്ടിയാണ് താന്‍ ഖുര്‍ആന്‍ കീറി എറിഞ്ഞതെന്നും ഇതിനായി തനിക്ക്​ ഒരു കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നും വിജയകുമാര്‍ മൊഴി നല്‍കിയിരുന്നു. ജൂണ്‍ 24ന് പഞ്ചാബിലെ മാലേര്‍ കോട്‍ലയിലാണ്​ സംഭവം. ഖുര്‍ആന്‍ കീറിയെറിഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധത്തെ തുടർന്ന്​  ജനക്കൂട്ടവും പൊലീസും തമ്മില്‍ ഏറ്റ്​മുട്ടുകയും തുടർന്ന്​ വെടിവെപ്പും ഉണ്ടായിരുന്നു.

അകാലിദള്‍ എം.എൽ.എ ഫര്‍സാന അഹമ്മദിന്റെ വസതിക്കും ജനക്കൂട്ടം തീവെച്ചിരുന്നു. സംഭവത്തെ തുടർന്ന് പഞ്ചാബ് പൊലീസ് ഡൽഹിയിൽ നടത്തിയ റെയ്ഡിൽ വിജയ് കുമാര്‍, നന്ദ് കിഷോര്‍ ഗോള്‍ഡി, ഗൌരവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.