ഖുര്‍ആന്‍ അവഹേളനം: രാഷ്ട്രീയ പകപോക്കലെന്ന് എം.എല്‍.എ

ന്യുഡല്‍ഹി: പഞ്ചാബില്‍ സംഘര്‍ഷാവസ്ഥക്ക് വഴി തുറന്ന ഖുര്‍ആന്‍ അവഹേളന സംഭവത്തില്‍ ഡല്‍ഹിയിലെ ആപ്പ് എം.എല്‍.എക്ക് പങ്കുണ്ടെന്ന് പ്രതിയുടെ മൊഴി. കഴിഞ്ഞ മാസം 25ന് മലേര്‍കോട്ലയില്‍ നടന്ന സംഭവത്തില്‍ അറസ്റ്റിലായ മുഖ്യപ്രതി വിജയ്കുമാര്‍ മെഹ്റോളി എം.എല്‍.എ നരേഷ് യാദവിനെതിരെയാണ്  മൊഴി നല്‍കിയത്. തുടര്‍ന്ന് എം.എല്‍.എക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം സംഗ്രൂര്‍ പൊലീസ് കേസെടുത്തു. ഡല്‍ഹിയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ആപ്പിന് ജയിക്കാനായി വര്‍ഗീയ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള പരിപാടികള്‍ വിശദീകരിച്ച എം.എല്‍.എ  ഖുര്‍ആന്‍ കീറി താളുകള്‍ ഓടയിലെറിയാന്‍ തന്നോട് നിര്‍ദേശിക്കുകയായിരുന്നുവെന്നൂം പ്രതി പറഞ്ഞു.

ഇതിന് ഒരു കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇയാള്‍ പറയുന്നു. എന്നാല്‍ ആരോപണം നിഷേധിച്ച നരേഷ് യാദവ് വി.എച്ച്.പി ഗൂഢാലോചയാണിതെന്നും കേസിന്‍െറ വിശദാംശങ്ങള്‍ പോലും തനിക്കറിയില്ലെന്നും വ്യക്തമാക്കി. പഞ്ചാബില്‍ ഇനി ജയിക്കാനാവില്ലെന്ന് ഉറപ്പുള്ള ബി.ജെ.പി-അകാലിദള്‍ സഖ്യം രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്നും യാദവ് ആരോപിച്ചു.വിജയ് കുമാറിനു പുറമെ വി.എച്ച്.പി നേതാക്കളായ നന്ദ്കിശോര്‍, ഗൗരവ് എന്നിവരാണ് കേസില്‍ പിടിയിലായത്. വിജയകുമാറിന്‍െറ ഓഡി കാറില്‍ നിന്ന് കീറിയ താളുകള്‍ കണ്ടെടുത്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.