സ്വച്ഛ് ഭാരത് അഭിയാന്‍െറ മുഖമാവാന്‍ അമിതാഭ് ബച്ചന് ക്ഷണം

ന്യൂഡല്‍ഹി: നടന്‍ അമിതാഭ് ബച്ചന്‍ ബി.ജെ.പി സര്‍ക്കാറിന്‍െറ ‘സ്വച്ഛ് ഭാരത് അഭിയാന്‍’ കാമ്പയിനിന്‍െറ പുതിയ മുഖമായേക്കും. കാമ്പയിനിനു വേണ്ടി ബച്ചന്‍െറ സ്വരവും വ്യക്തിത്വവും വിനിയോഗിക്കണമെന്ന് കേന്ദ്രം അദ്ദേഹത്തിനയച്ച കത്തില്‍ പറയുന്നു. ഈ പദ്ധതിയുടെ ചില പ്രത്യേക വശങ്ങള്‍ ഉയര്‍ത്തിക്കാണിക്കാന്‍ സഹായമഭ്യര്‍ഥിച്ചതായും ബച്ചന്‍െറ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
നഗരമാലിന്യം വളമാക്കി വില്‍പന നടത്തി അളവു കുറച്ചുകൊണ്ടുവരുന്ന കാര്യം കത്തില്‍ ഉന്നയിച്ചതായി മിഷന്‍ ഡയറക്ടര്‍ പര്‍വീണ്‍ പ്രകാശ് പറഞ്ഞു. ബച്ചന്‍െറ പങ്കാളിത്തം വരുന്നതോടെ കമ്പോസ്റ്റിങ് പ്രക്രിയയെ പ്രോത്സാഹിപ്പിക്കാനാവുമെന്ന് കരുതുന്നു. കര്‍ഷകര്‍ക്കും  സാധാരണ പൗരന്മാര്‍ക്കും നഴ്സറികള്‍ക്കും ഈ വളം വില്‍പന നടത്താനാണ് പദ്ധതിയെന്നും അദ്ദേഹം അറിയിച്ചു.
2014 ഒക്ടോബര്‍ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിര്‍വഹിച്ച സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയിലൂടെ  അഞ്ചു വര്‍ഷംകൊണ്ട് രാജ്യം പൂര്‍ണമായും മാലിന്യമുക്തമാക്കുമെന്നാണ് കേന്ദ്രത്തിന്‍െറ വാഗ്ദാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.