മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ദേവന്ദ്ര ഫട്നാവിസ് മന്ത്രിസഭ പുന:സംഘടിപ്പിച്ചു. 10 പുതുമുഖ മന്ത്രിമാര്‍ ഉള്‍പ്പെടെ 11 പേരെ ഉള്‍പ്പെടുത്തികൊണ്ടാണ് മന്ത്രിസഭാ പുന:സംഘടന.
ബി.ജെ.പിയുടെ സഖ്യകക്ഷിയായ ശിവസേനയില്‍ നിന്നുള്ള രണ്ട് നിയമസഭാംഗങ്ങള്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയിട്ടുണ്ട്. മറാത്തവാഡയിലെ ജല്‍നയില്‍ നിന്നുള്ള ശിവസേന എം.എല്‍.എ അര്‍ജുന്‍ ഖോദ്കര്‍, വടക്കന്‍ മഹാരാഷ്ട്രയയിലെ ജല്‍ഗോനില്‍ നിന്നുള്ള ഗുലാബ്റാവു പട്ടീല്‍ എന്നിവര്‍ക്കാണ് സഹമന്ത്രസ്ഥാനം നല്‍കിയിരിക്കുന്നത്. എന്നാല്‍ സഹമന്ത്രിസ്ഥാനം നല്‍കിയതില്‍ സേന തൃപ്തരല്ളെന്നാണ് റിപ്പോര്‍ട്ട്. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാചടങ്ങില്‍ ശിവസേനാ അധ്യക്ഷന്‍ ഉദ്ദവ് താക്കറെ പങ്കെടുത്തില്ല.
ആറ് നിയമസഭാംഗങ്ങള്‍ കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിഞ്ജ ചെയ്തു. ആഭ്യന്തര സഹമന്ത്രി രാം ഷിന്‍ഡെയെ കാബിനറ്റ് പദവിയിലേക്ക് ഉയര്‍ത്തി.
ബി.ജെ.പി അംഗങ്ങളായ സുഭാഷ് ദേശ്മുഖ് (സോലാപുര്‍), ജയകുമാര്‍ റാവല്‍(നോര്‍ത്ത് മഹാരാഷ്ട്ര), സാംവ്ജി നിലഗേകര്‍ പാട്ടീല്‍ (മറാത്ത്വാഡ), പാണ്ഡുരംഗ് ഫട്കര്‍(വിദര്‍ഭ) എന്നിവരാണ് കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.
സഖ്യകക്ഷിയായ രാഷ്ട്രീയ സമാജ് പ്രകാശില്‍ നിന്നും മഹാദേവോ ജന്‍കറും കാബിനറ്റ് മന്ത്രിപദം ഏറ്റെടുത്തു.
സഹമന്ത്രിമാരായി ശിവസേനാംഗങ്ങളെ കൂടാതെ ബി.ജെ.പി എം.എല്‍.എമാരായ രവീന്ദ്ര ചവാന്‍, മദന്‍ യരാവര്‍ എന്നിവരും മറ്റൊരു സഖ്യകക്ഷിയായ സ്വാഭിമാന്‍ ക്ഷേത്കാരി സംഘടന നേതാവ് സഹാബ്ബാനു ഖോട്ടും സത്യപ്രതിജ്ഞ ചെയ്തു.
ഫട്നാവിസ് സര്‍ക്കാറിന്‍്റെ ആദ്യ മന്ത്രിസഭാ പുന:സംഘടനയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.