മലയാളി ബാലന്‍െറ കൊല: പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി ബാലന്‍  കൊല്ലപ്പെട്ട കേസില്‍ പ്രതി അലോക് കുമാറിന്‍െറ  ജാമ്യാപേക്ഷ കോടതി തള്ളി. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് അലോക് കുമാറിനെ വെള്ളിയാഴ്ച കര്‍കര്‍ദൂമ കോടതിയില്‍ ഹാജരാക്കി. പ്രതിയുടെ അഭിഭാഷകന്‍ ജാമ്യത്തിനായി വാദിച്ചെങ്കിലും കോടതി അനുവദിച്ചില്ല. റിമാന്‍ഡ് ഒരാഴ്ചത്തേക്ക് നീട്ടി ഇയാളെ തിഹാര്‍ ജയിലിലാക്കി. കൂട്ടുപ്രതി, അലോക് കുമാറിന്‍െറ പ്രായപൂര്‍ത്തിയാകാത്ത സഹോദരന്‍െറ കേസ് ഈ മാസം 15ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പരിഗണിക്കും. ഇയാളെ മുതിര്‍ന്നയാളായി കണക്കാക്കി കടുത്തശിക്ഷ നല്‍കണമെന്ന അപേക്ഷ പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് അന്തിമതീരുമാനം ബോര്‍ഡിന്‍േറതാണ്. പാലക്കാട് കോട്ടായി സ്വദേശിയായ രജത് എന്ന ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിയാണ് ഡല്‍ഹിയിലെ മയൂര്‍ വിഹാറില്‍ കൊല്ലപ്പെട്ടത്. അലോക് കുമാറും സഹോദരനും  ചേര്‍ന്ന് മോഷണക്കുറ്റം ആരോപിച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. അലോക് കുമാറിന്‍െറ പിതാവിനെയും പൊലീസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍,  സംഭവത്തില്‍ ഉള്‍പ്പെട്ടെങ്കിലും മര്‍ദനത്തില്‍  പങ്കില്ളെന്ന് കണ്ട് പിതാവിനെ പൊലീസ് വിട്ടയക്കുകയായിരുന്നു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.