ന്യൂഡൽഹി: പ്രശസ്ത മതപ്രഭാഷകൻ സാക്കിർ നായിക്കിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് മുൻ സുപ്രീം കോടതി ജഡ്ജും പ്രസ് കൗൺസിൽ ഒാഫ് ഇന്ത്യയുടെ ചെയർമാനുമായ മർക്കണ്ഡേയ കട്ജു. ശാസ്ത്രവും മതവും എന്ന വിഷയത്തിൽ ഡൽഹിയിൽ എവിടെവെച്ചും ഏതു ദിവസവും ഏതു സമയത്തും പരസ്യ സംവാദത്തിന് ഞാൻ താങ്കളെ വെല്ലുവിളിക്കുന്നു. എല്ലായ്പ്പോഴും വളർന്നുകൊണ്ടിരിക്കുന്ന ശാസ്ത്രമാണ് സത്യമെന്നിരിക്കെ താങ്കൾ ഉൾപ്പെടുന്ന മതങ്ങളെല്ലാം അന്ധവിശ്വസമാണെന്ന് തെളിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സംവാദത്തിന് സമ്മതമാണോയെന്ന് അറിയിക്കാനും മറ്റ് കാര്യങ്ങൾ കൂട്ടായി തീരുമാനിക്കാമെന്നും കട്ജു പറയുന്നു. സാക്കിർ നായിക്കിെൻറ മെയിലിലേക്ക് അയച്ച കത്തിെൻറ പകർപ്പ് കട്ജു ട്വിറ്ററിൽ പോസ്റ്റ് െചയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.