സാക്കിർ നായിക്കി​​നെ അറസ്​റ്റ്​ ചെയ്യണമെന്ന്​ ഹിന്ദു ജാഗരൺ​ മഞ്ച്​

ലഖ്​നോ: മത പ്രഭാഷകനും ഇസ്​ലാമിക്​ റിസർച്​ ഫൗ​േണ്ടഷൻ സ്​ഥാപകനുമായ സാക്കിർ നായികി​നെ അറസ്​റ്റ്​ ചെയ്യണമെന്നാവശ്യപ്പെട്ട്​ സന്നദ്ധ സംഘടനയായ വിശ്വഹിന്ദു പരിഷത്തി​െൻറ നിയന്ത്രണത്തിലുള്ള ഹിന്ദു ജാഗരൺ മഞ്ച്​ രംഗത്ത്​. സംഘടനയുടെ വൈസ്​ പ്രസിഡൻറ്​  അജ്ജു ചൗഹാൻ ഇതു സംബന്ധിച്ച നിവേദനം ഉത്തർപ്രദേശിലെ പർവാത്​ പൊലീസ്​ സ്​റ്റേഷനിൽ നൽകിയിട്ടുണ്ട്​.

'മു​ംബൈ ആസ്​ഥാനമായി ​പ്രവർത്തിക്കുന്ന സാക്കിർ നായിക്കി​െൻറ സന്നദ്ധ സംഘടനയെക്കുറിച്ചും അവർക്ക്​ ലഭിക്കുന്ന വിദേശ സഹായ​ത്തെക്കുറിച്ചും അറിയേണ്ടതുണ്ട്​. ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക്​ പ്രേരിപ്പിക്കുന്ന തരത്തിൽ സാക്കിർ നായിക്​ ഭീകര പ്രവർത്തനത്തിൽ പ​ങ്കാളിയായി. ​ഇത്തരം പ്രവർത്തനങ്ങൾ മതസ്​പർദയുണ്ടാക്കി രാജ്യത്തെ നശിപ്പിക്കുമെന്നും ഹിന്ദുവിൽ നിന്നും ഇസ്​ലാമിലേക്കുള്ള മതപരിവർത്തനത്തിന്​ ആക്കം കൂട്ടുമെന്നും ചൗഹാൻ ആരോപിച്ചു.​'

ധാക്കയിലെ റസ്​റ്റോറൻറിൽ ആക്രമണം നടത്തിയ ഭീകരർ​ സാക്കിർ നായിക്കി​െൻറ പ്രഭാഷണങ്ങൾ ​ഫേസ്​ബുക് പേജിൽ പോസ്​റ്റ്​ ചെയ്​തതായി ബംഗ്ലാദേശ്​ ദിനപത്രം റിപ്പോർട്ട്​ ​െചയ്​തതോടെയാണ്​ മാധ്യമങ്ങളും കേന്ദ്രസർക്കാരും സാക്കിറിനെതിരെ തിരിഞ്ഞത്​. എന്നാൽ, ഏതന്വേഷണത്തെയും സ്വാഗതം ​െചയ്യുന്നതായും ത​െൻറ വാക്കുകൾ സന്ദർഭത്തിൽ നിന്ന്​ അടർത്തിയെടുത്തതാണെന്നും സാക്കിർ നായിക്​ വ്യക്​തമാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.