ന്യൂഡല്‍ഹി: കിഴക്കന്‍ ഇന്ത്യയിലെ നഗരപ്രദേശങ്ങളെ ചാമ്പലാക്കാന്‍ ശേഷിയുള്ള വമ്പന്‍ ഭൂമികുലുക്കം ബംഗ്ലാദേശിനടിയില്‍ ഒളിച്ചിരിക്കുന്നതായി മുന്നറിയിപ്പ്. ലോകത്തെ ഏറ്റവും വലിയ നദീതീര ഡെല്‍റ്റ പ്രദേശത്ത് രണ്ട് ഭൂവല്‍ക്ക ഫലകങ്ങളും പരസ്പരം സമ്മര്‍ദം ചെലുത്തുന്നതായി പുതിയ തെളിവുകളുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
ഫലക അതിരുകള്‍ ശക്തമായി കൂട്ടിയുരസിയാല്‍ മേഖലയിലെ 14 കോടി ജനങ്ങളുടെ ജീവിതത്തെ ബാധിക്കും. നേരിട്ടുള്ള ചലനങ്ങള്‍ വഴി മാത്രമല്ല, മേഖലയിലെ പ്രമുഖ നദികളുടെ ഒഴുക്കിലുണ്ടാകുന്ന വ്യതിയാനവും സമുദ്രനിരപ്പിനോട് ചേര്‍ന്നുകിടക്കുന്ന ഭൂവിഭാഗങ്ങളിലുണ്ടാകുന്ന നേരിയ വ്യത്യാസവും നാശത്തിന് വഴിവെക്കാം. ഫലകങ്ങള്‍ സാവധാനം കൂട്ടിമുട്ടുന്ന സാഹചര്യമാണുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.