ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ഉത്തര്‍പ്രദേശിലെ പാര്‍ട്ടിയുടെ പ്രമുഖ നേതാവുമായ ഗുലാം നബി ആസാദുമായി പ്രിയങ്ക ഗാന്ധി ചര്‍ച്ച നടത്തി. ഉത്തര്‍പ്രദേശില്‍ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുന്നത് പ്രിയങ്കയായിരിക്കുമെന്ന ചര്‍ച്ചക്ക് ഇതോടെ ചൂടേറി. ആസാദിന്‍െറ വസതിയില്‍ ഒരു മണിക്കൂറോളം ഇരുവരും ചര്‍ച്ച നടത്തിയെന്നാണ് അറിയുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാര്‍ട്ടിയില്‍ പ്രിയങ്കയുടെ പദവി സംബന്ധിച്ചായിരുന്നു ചര്‍ച്ചയെന്നും സൂചനയുണ്ട്. കോണ്‍ഗ്രസ് പ്രിയങ്കയുടെ പദവി സംബന്ധിച്ച വിഷയത്തില്‍ മൗനം വെടിയാന്‍ തയാറായിട്ടില്ളെങ്കിലും തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അവര്‍ നേതൃത്വത്തിലേക്കുയര്‍ന്നുവരുമെന്ന് തന്നെയാണ് നേതാക്കള്‍ നല്‍കുന്ന സൂചന.
പാര്‍ട്ടി യു.പിയില്‍ സ്വീകരിക്കുന്ന തന്ത്രങ്ങള്‍ സംബന്ധിച്ച് ആസാദ് സോണിയയുമായും രാഹുലുമായും കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നു. യു.പിയില്‍ പ്രിയങ്ക നയിക്കുന്നതിനോട് ആസാദിന് യോജിപ്പാണുള്ളതെന്നാണറിയുന്നത്. തെരഞ്ഞെടുപ്പ് ഉപദേശകന്‍ പ്രശാന്ത് കിഷോറും പ്രിയങ്കയുടെ പേര് നിര്‍ദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.