ഫാത്തിമ നിമിഷയെ നാട്ടിലെത്തിക്കാന്‍ നടപടിയുണ്ടാകും –ഗെലോട്ട്

തിരുവനന്തപുരം: ദുരൂഹസാഹചര്യത്തില്‍ കാണാതായ ഫാത്തിമ നിമിഷയെ നാട്ടിലത്തെിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്രമന്ത്രി തവാര്‍ ചന്ദ് ഗെലോട്ട്. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് യുവാക്കളെ കാണാതായ സംഭവം കേന്ദ്രം അതീവഗൗരവമായാണ് കാണുന്നത്. വിഷയത്തിന്‍െറ ഗൗരവം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും അദ്ദേഹം നിമിഷയുടെ മാതാവ് ബിന്ദുവിന് ഉറപ്പുനല്‍കി. നിമിഷയെ കണ്ടത്തെി നാട്ടിലത്തെിക്കണമെന്ന് അഭ്യര്‍ഥിച്ച് ബിന്ദു നല്‍കിയ നിവേദനം പ്രധാനമന്ത്രിക്ക് കൈമാറുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മകളെ കാണാതായ സാഹചര്യവും കേരള പൊലീസിന്‍െറ നടപടികളും ഗെലോട്ട് ബിന്ദുവിനോട് ചോദിച്ചറിഞ്ഞു.

ഒ. രാജഗോപാല്‍ എം.എല്‍.എ, കൗണ്‍സിലര്‍ ആര്‍.സി. ബീന, ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് അഡ്വ. എസ്. സുരേഷ്, വക്താവ് ജെ.ആര്‍. പത്മകുമാര്‍ തുടങ്ങിയവരും ബിന്ദുവിനൊപ്പം കേന്ദ്രമന്ത്രിയെ കാണാനത്തെി. അതേസമയം, കേന്ദ്രമന്ത്രിയുടെ ഉറപ്പ് ഏറെ പ്രതീക്ഷ നല്‍കുന്നതായി ബിന്ദു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മകളെ കണ്ടത്തൊനാകുമെന്നാണ് വിശ്വാസം. മക്കളെ കാണാതായ എല്ലാ രക്ഷാകര്‍ത്താക്കളും അവരെ തിരിച്ചുലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബിന്ദു പ്രത്യാശ പ്രകടിപ്പിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.